കൊച്ചി : പ്രണയവിവാഹത്തിന് തടസ്സം നിന്നതിന് കൊച്ചിയില്‍ വലിയച്ഛനെ കാറിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. അയ്യപ്പന്‍കാവ് സ്വദേശി അഭിജിത് പ്രസാദിനെയാണ് കൊച്ചി നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ അയ്യപ്പൻകാവിലായിരുന്നു കൊലപാതകശ്രമം നടന്നത്.
സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന വല്ല്യച്ഛനെ പിന്നാലെ കാറിലെത്തി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാർ ഇടിക്കുന്നത് മനഃപൂർവം തന്നെയാണെന്ന് പ്രദേശത്തെ സിസിടിവി ക്യാമറകളില്‍ കൃത്യമായി പതിഞ്ഞു. ഈ ദൃശ്യങ്ങളിലെ നമ്പർ പ്ലേറ്റ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഭിജിത്തും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹത്തിന് പ്രധാന തടസമായി നിന്നത് പരിക്കേറ്റ വല്ല്യച്ഛനായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഈ വിരോധം വച്ചാണ് ഇയാളെ ഇല്ലാതാക്കാൻ പ്രതി പദ്ധതിയിട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വല്ല്യച്ഛൻ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദ്യം കാർ ഉടമയെയാണ് പൊലീസ് കണ്ടെത്തിയത്. പിന്നീട് സംഭവസമയം വാഹനം ഓടിച്ചിരുന്നത് അഭിജിത്താണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

