‘ഇളയരാജ എല്ലാവരെക്കാളും മുകളിലല്ല’; പാട്ടുകളുടെ പകർപ്പ് അവകാശ കേസിൽ വിമർശിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സംഗീതജ്ഞൻ ഇളയരാജയെ വിമർശിച്ച്‌ മദ്രാസ് ഹൈക്കോടതി. ഇളയരാജ എല്ലാവരെക്കാളും മുകളില്‍ അല്ലെന്നാണ് കോടതി വിമർശിച്ചത്. പാട്ടുകളുടെ പകർപ്പവകാശം സംബന്ധിച്ച കേസിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം. ഇളയരാജ എല്ലാവരേക്കാളും മുകളില്‍ ആണെന്ന് അഭിഭാഷകൻ പറഞ്ഞതിന് മറുപടിയായിട്ടായിരുന്നു കോടതിയുടെ വിമർശനം. മൂന്ന് പേർക്ക് മാത്രമാണ് അങ്ങനെ അവകാശപ്പെടാൻ കഴിയുന്നതെന്ന് കോടതി പറഞ്ഞു. മുത്തുസ്വാമി ദീക്ഷിതർ, ത്യാഗരാജൻ, ശ്യാമശാസ്ത്രി എന്നിവർക്ക് മാത്രമേ ഇങ്ങനെ അവകാശപ്പെടാനാകു എന്നും കോടതി നിരീക്ഷിച്ചു.

Hot Topics

Related Articles