കോട്ടയം: പൂവന്തുരുത്ത് സ്വദേശിനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും അംഗീകാരം. കോട്ടയം ജില്ലയിലെ പൂവൻതുരുത്ത് സ്വദേശിനിയായ മാലിയിൽ വീട്ടിൽ അമൃതമോൾ എം.എസ്. (ഷാജിമോൻ എം.പി. & ബീനാകുമാരി കെ.ജി. യുടെ മകൾ) തന്റെ അപൂർവ്വമായ കലാപ്രതിഭ തെളിയിച്ചിരിക്കുകയാണ്. മഹാത്മാ ഗാന്ധിജിയുടെ ഏറ്റവും ചെറിയ ചിത്രം വരച്ചതിനാണ് അവർക്കു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് കൂടാതെ വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അംഗീകാരം ലഭിച്ചത്.


വരച്ച ചിത്രം വെറും 5 സെ.മീ വീതിയും 6 സെ.മീ ഉയരവും മാത്രമുള്ളതാണ്. സ്റ്റൻസിൽ ആർട്ട് രീതി ഉപയോഗിച്ച്, ബ്ലാക്ക് മാർക്കർ പേനയും സ്കെയിലും കൊണ്ട് അവർ ചിത്രം സൃഷ്ടിച്ചത്. വളരെ ചെറിയ വലുപ്പത്തിൽ പോലും വെറും 4 മിനിറ്റും 20 സെക്കന്റ് മാത്രം ഉപയോഗിച്ചുകൊണ്ട് മഹാത്മാ ഗാന്ധിയുടെ പ്രതിരൂപം മനോഹരമായി വരച്ചെടുക്കാനുള്ള കഴിവാണ് അമൃതക്ക് ഇരട്ട റെക്കോർഡ് അംഗീകാരം നേടിക്കൊടുത്തത്.


