ചിത്രം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ എറണാകുളം പബ്ലിക്ക് റിലേഷൻസ് സെന്റർ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി : എറണാകുളം നഗര ഹൃദയത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പബ്ലിക്ക് റിലേഷൻസ് സെന്റർ പ്രവർത്തനമാരംഭിച്ചു. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിശുദ്ധ കൂദാശയ്ക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഡോ.യാക്കോബ് മാർ ഐറേനിയസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ് എന്നീ മെത്രാപ്പോലീത്താമാർ സഹകാർമ്മികരായി. ചികിത്സ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി മെട്രോ നഗരത്തിലെത്തുന്നവർക്ക് സെന്റർ സഹായകരമാകുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ടി.ജെ വിനോദ് എംഎൽഎ, ജസ്റ്റിസ് ബെഞ്ചമിൻ കോശി, കൗൺസിലർ സിനി ആനന്ദ്, സെന്റർ ഇൻ ചാർജ് ഫാ.സൈമൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. സഭാ വർക്കിംഗ് കമ്മിറ്റി അംഗം എം.സി സണ്ണി, മാനേജിംഗ് കമ്മറ്റി, ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികർ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ ഒരു വർഷമായി അഞ്ചുമനയിലെ വാടക കെട്ടിടത്തിലായിരുന്ന പബ്ലിക്ക് റിലേഷൻസ് സെന്ററിന്റെ പ്രവർത്തനം വിജയകരമായതോടെയാണ് മാമംഗലം കണ്ണായത്ത് ലെയിനിലെ സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം വിപുലപ്പെടുത്തിയത്.


