ജീവൻ്റെ സംഗീതം അച്ഛൻ പുസ്തകം പ്രകാശനം ചെയ്തു

കോട്ടയം: അയ്മനം വല്യാട് സ്വദേശി എസ് ശ്രീകാന്ത് അയ്മനം എഴുതിയ ജീവൻ്റെ സംഗീതം അച്ഛൻ (ഓർമ്മകുറിപ്പ്) പുസ്തകം പത്തനാപുരം ഗാന്ധിഭവനിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ബ്ലെസി സിനിമ നാടക നടി കെ. പി .എ. സി ലീലയ്ക്ക് നൽകി പ്രകാശനം ചെയ്തു.

Advertisements

ഗാന്ധിഭവൻ സെക്രട്ടറി ഡോ: പുനലൂർ സോമരാജൻ ,വനിതാ കമ്മീഷൻ മുൻ അംഗം ഷാഹിദ കമാൽ, അഡ്വ.രാംദാസ് സുപ്രീം കോർട്ട് ,ചലച്ചിത്ര താരം ടി.പി മാധവൻ്റെ സഹോദരി രാധാമണി,ഗാന്ധിഭവൻ പ്രവർത്തകർ സമീപം.ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ്റെ ജീവിതവഴികളും ഗാന്ധിഭവൻ്റെ വളർച്ചാ ഘട്ടങ്ങളുമാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത് ആയിരത്തി ആഞ്ഞുറിലധികം സഹോദരങ്ങൾ ഉള്ള ഗാന്ധിഭവൻ സ്നേഹത്തിൻ്റെ വലിയ പാഠമാണ് പകർന്ന് നൽകുന്നത്. ഗാന്ധിഭവൻ സെക്രട്ടറി ഡോ:സോമരാജനോടുള്ള പിതൃതുല്യമായ സ്നേഹത്തെ മുൻനിർത്തിയുള്ള ശ്രീകാന്തിൻ്റെ അനുഭവ കുറിപ്പിന് സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണനാണ് അവതാരിക എഴുതിയിരിക്കുന്നത്. ശ്രീകാന്തിൻ്റെ ഇരുപതാമത്തെ പുസ്തകമാണിത്. വാണിയപ്പുരയിൽ വി കെ സുഗതൻ്റെയും കനകമ്മ സുഗതൻ്റെയും മകനാണ്.പുതുപ്പള്ളി സി എം ഐ ഇൻ്റർനാഷ്ണൽ സ്കൂളിലെ മലയാളം അദ്ധ്യാപകനാണ് ഇദ്ദേഹം, ശ്രീനാരായണ ഗുരുദേവ കൃതികളും മലയാള കവിതകളും ചൊല്ലി ഏഷ്യാബുക്ക് ഓഫ് റെകോർഡ്സ്, വേൾഡ് റെകോർഡ്സ് യൂണിയൻ അംഗീകാരങ്ങൾ ഉൾപ്പടെ 30 ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Hot Topics

Related Articles