മലയാളത്തിൻ്റെ പ്രിയ നടൻ ഇന്ദ്രൻസും തെന്നിന്ത്യൻ താരം മധുബാലയും ഒന്നിക്കുന്നു ; കര കവിയാതെ എന്ന സിനിമയിലെ ഗാനം ശ്രദ്ധ നേടുന്നു 

മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസും തെന്നിന്ത്യൻ താരം മധുബാലയും ആദ്യമായി ഒന്നിക്കുന്ന ചിന്ന ചിന്ന ആസൈ എന്ന സിനിമയിലെ മനോഹര മെലഡിഗാനം ശ്രദ്ധനേടുന്നു.കര കവിയാതെ.. എന്ന് തുടങ്ങുന്ന ഗാനത്തിന് വരികള്‍ എഴുതിയത് അൻവർ അലിയാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. അഭിജിത്ത് അനില്‍ കുമാർ ആണ് ആലാപനം. ഇന്ദ്രൻസും മധുബാലയും തമ്മിലുള്ള കെമിസ്ട്രിയും അഭിനയവും കാരണം പാട്ട് ജനങ്ങള്‍ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു.

Advertisements

വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. പൂർണ്ണമായും വാരണാസിയില്‍ ചിത്രീകരണം പൂർത്തിയായ ചിത്രം, അധികം വൈകാതെ തന്നെ തിയേറ്ററുകളിലെത്തും. ദുല്‍ഖറിന്റ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിർമ്മിക്കുന്നത്. മധുബാലക്കൊപ്പം, വേറിട്ട അഭിനയ മുഹൂർത്തങ്ങളിലൂടെ ഇന്ദ്രൻസും പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടും എന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേരത്തേ പുറത്ത് വന്ന, ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകള്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണം : ഫയിസ് സിദ്ധിക്ക്, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റർ : റെക്ക്സണ്‍ ജോസഫ്, പ്രൊഡക്ഷൻ കണ്‍ട്രോളർ : പ്രശാന്ത് നാരായണ്‍, ആർട്ട് ഡയറക്റ്റർ : സാബു മോഹൻ, വസ്ത്രാലങ്കാരം : സമീറാ സനീഷ്, മേക്കപ്പ് : രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ : രംഗനാഥ് രവി, സൗണ്ട് മിക്സിംഗ്: പി സി വിഷ്ണു, കൊറിയോഗ്രാഫർ : ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : നവനീത് കൃഷ്ണ, ലൈൻ പ്രൊഡ്യൂസർ : ബിജു പി കോശി, ഡി ഐ : ചലച്ചിത്രം ഫിലിം സ്റ്റുഡിയോ, വി എഫ് എക്സ് : പിക്റ്റോറിയല്‍എഫ് എക്സ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ട്യൻ, ടൈറ്റില്‍ ഡിസൈൻ : ജെറി, പബ്ലിസിറ്റി ഡിസൈൻസ് : ഇല്ലുമിനാർറ്റിസ്റ്റ്, ട്രൈലെർ കട്ട്സ് : മഹേഷ് ഭുവനേന്ദ്, ലിറിസിസ്റ്റ്സ്: അൻവർ അലി , ഉമ ദേവി, വരുണ്‍ ഗ്രോവർ , ഗജ്നൻ മിത്കേ, സിംഗേഴ്സ് : ചിന്മയി ശ്രീപദ, കപില്‍ കപിലൻ , ശ്രുതി ശിവദാസ്, ശിഖ ജോഷി, ഗോവിന്ദ് വസന്ത, അഭിജിത് അനില്‍കുമാർ, സ്റ്റില്‍സ്: നവീൻ മുരളി, പിആർഒ: ശബരി, ഡിജിറ്റല്‍ മാർക്കറ്റിങ് : അനൂപ് സുന്ദരൻ.

Hot Topics

Related Articles