കോട്ടയം : മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം ശ്രീമദ് ഗണേശ പുരാണ സപ്താഹയജ്ഞത്തിന് ഒരുങ്ങുന്നു. കേരളത്തിൽ ഇതാദ്യമായാണ് ഗണങ്ങളുടെ പതിയായ മഹാഗണപതി ഭഗവാൻ്റെ സപ്താഹത്തിന് വേദിയൊരുങ്ങുന്നത്.
Advertisements
നാളെ മെയ് 18 വൈകിട്ട് 6 മണിക്ക് മാഹാത്മ്യ പാരായണത്തോടെ ശ്രീമദ് ഗണേശ പുരാണ സപ്താഹയജ്ഞം ആരംഭിക്കുന്നു. എല്ലാദിവസവും രാവിലെ 6.30 മുതൽ വൈകിട്ട് 6.30 വരെയായിരിക്കും പാരായണ – പ്രഭാഷണ പരമ്പരകൾ നടക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
25 വരെ മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ആണ് യജ്ഞവേദി. ശരത് എ. ഹരിദാസൻ , മാടമന രാജേന്ദ്രൻ നമ്പൂതിരി എന്നിവരാണ് മുഖ്യ യജ്ഞാചാര്യർ.
യജ്ഞത്തിൽ മുഴുവൻ സമയ ശ്രോതാക്കളാകാൻ താമസസൗകര്യവും ക്രമീകരിക്കുന്നുണ്ട്. ഫോൺ : :6282671793, 8590966606


