കോട്ടയം: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ മൈതാനിയിൽ വർണ്ണവസന്തം തീർക്കാൻ ‘മണർകാട് കാർണിവൽ 2026’ ഏപ്രിൽ 29 മുതൽ മെയ് 4 വരെ നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഒട്ടേറെ വൈവിധ്യമാർന്ന പരിപാടികളാണ് സംഘാടകർ കാർണിവലിൽ ഒരുക്കിയിരിക്കുന്നത്. മണർകാട് കത്തീഡ്രലിന്റെ വടക്കു വശത്തുള്ള മൈതാനിയിലാണ് വർണ്ണാഭമായ ഈ മേള അരങ്ങേറുന്നത്. കാർണിവലിന്റെ വിജയകരമായ നടത്തിപ്പിനായി പ്രോഗ്രാം കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ സ്റ്റാൾ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.
കാർണിവലിൽ സ്റ്റാളുകൾ ഇടുന്നതിനും പരസ്യങ്ങൾ നൽകുന്നതിനുമുള്ള നിരക്കുകൾ സംഘാടകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 50,000 രൂപയാണ് മെയിൻ സ്പോൺസർഷിപ്പ് തുക. 15×15 അടി വിസ്തീർണ്ണമുള്ള പഗോഡ സ്പേസിന് 10,000 രൂപയും, 500 സ്ക്വയർ ഫീറ്റുള്ള ഫ്ലവർ ഷോ/സെയിൽ സ്റ്റാൾ സ്പേസിന് 5,000 രൂപയുമാണ് നിരക്ക്. കൂടാതെ ആർച്ചുകൾ, ഫ്ലെക്സ് ബോർഡുകൾ, എൽഇഡി വീഡിയോ ഡിസ്‌പ്ലേകൾ എന്നിവയ്ക്കും പ്രത്യേക നിരക്കുകൾ നിശ്ചയിച്ചിട്ടുണ്ട്. ഫുൾ ആർച്ചിന് 6,000 രൂപയും, ഹാഫ് ആർച്ചിന് 4,000 രൂപയും ഫ്ലെക്സ് ബോർഡിന് (6×4) 2,000 രൂപയുമാണ് നിരക്ക്. എൽഇഡി വീഡിയോ ഡിസ്‌പ്ലേകൾക്ക് 30 സെക്കന്റിന് 5,000 രൂപയും എൽഇഡി പോസ്റ്റർ ഡിസ്‌പ്ലേകൾക്ക് 15 സെക്കന്റിന് 3,000 രൂപയുമാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും സ്റ്റാളുകൾ ബുക്ക് ചെയ്യുന്നതിനുമായി ട്രസ്റ്റി മാരായ ഇ.വി. കുര്യാക്കോസ് ഇടച്ചേരിൽ, ബിജു വർഗീസ് കന്നുകുഴിയിൽ, സക്കറിയാച്ചൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി തോമസ് ഉമ്മൻ പള്ളത്തറ എന്നിവരെ ബന്ധപ്പെടുക. ഫോൺ: 9446925468, 8113939727.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രുചികരമായ വിഭവങ്ങളുമായി എത്തുന്ന ഫുഡ് ഫെസ്റ്റ്, നയനമനോഹരമായ ഫ്ലവർ ഷോ, വിവിധ കലാപരിപാടികൾ ഉൾക്കൊള്ളുന്ന കൾച്ചറൽ ഇവന്റ് എന്നിവ കാർണിവലിന്റെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ കുട്ടികൾക്കായി വിപുലമായ ചിൽഡ്രൻസ് പാർക്കും വാഹന പ്രേമികൾക്കായി വെഹിക്കിൾ ഡിസ്‌പ്ലേയും മേളയിൽ ഒരുക്കിയിട്ടുണ്ട്.

