മാണി സി കാപ്പന്റെ വിജയത്തിന് വേണ്ടി അഭിഭാഷക സംഗമം സംഘടിപ്പിച്ചു

പാലാ: നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയായ മാണിസി കാപ്പൻ എംഎൽഎയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി അഭിഭാഷക സംഗമം സംഘടിപ്പിച്ചു. മുണ്ടുപാലം അഞ്ചേരി പവലിയനിലാണ് അഭിഭാഷക സംഗമം സംഘടിപ്പിച്ചത്. പാലാ നിയോജകമണ്ഡലത്തിലെ വോട്ടർമാരായ അഭിഭാഷകരാണ് കാപ്പന്റെ വിജയത്തിന് വേണ്ടി ഒത്തുചേർന്നത്. സ്ഥാനാർത്ഥി മാണി സി കാപ്പനും സംഗമത്തിൽ പങ്കെടുത്തു.

Advertisements

അഭിഭാഷകരുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ക്വാഡുകൾ രൂപീകരിച്ച് ഭവന സന്ദർശനങ്ങൾ നടത്തുവാനും, കുടുംബ കൂട്ടായ്മകൾ സംഘടിപ്പിക്കുവാനും തീരുമാനമെടുത്തിട്ടുണ്ട്. യുഡിഎഫ് അധികാരത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയും പാലായിൽ നിന്ന് ഭരണകക്ഷി എംഎൽഎയായി മാണിസി കാപ്പൻ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയും വോട്ടർമാരെ പറഞ്ഞ് ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ് സ്ക്വാർഡ് വർക്കിലൂടെ നിർവഹിക്കുവാൻ ആഗ്രഹിക്കുന്നതെന്ന് സംഗമത്തിൽ പങ്കെടുത്ത അഭിഭാഷകർ വ്യക്തമാക്കി. യുഡിഎഫുമായി ചേർന്ന് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ അഭിഭാഷക പ്രതിനിധികളുടെ ലെസ്സൺ കമ്മിറ്റിയെയും യോഗത്തിൽ തെരെഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഭിഭാഷകരായ കെ. അർ ശ്രീനിവാസൻ, ജോസഫ് കണ്ടം , ജോസ് പ്ലാക്കുട്ടം , പ്രകാശ് സി വടക്കൻ, KCജോസഫ്, സന്തോഷ് മണർകാട്ട്, അനിൽ മാധവപ്പള്ളിൽ, ജോബി കുറ്റിക്കാട്ട്, മനോജ് കച്ചിറമറ്റം, അരുൺ ജി , അൻ്റണി ഞാവള്ളിൽ, ബേബി സൈമൺ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

Hot Topics

Related Articles