പുളിക്കൽ കവല: വാഴൂർ സെൻ്റ്പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ 3 പതിറ്റാണ്ടുകാലം വികാരിയും ഇടവക പട്ടക്കാരനുമായിരുന്ന മണ്ണുപ്പറമ്പിൽജേക്കബ് കത്തനാരുടെ ഓർമ്മ ദിനവും അനുസ്മരണ പ്രഭാഷണവും , ഇടവകയിൽ നിന്നുള്ള എൻഡോവ്മെൻ്റ്കൾ, ആതുരസഹായ വിതരണം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും ഞായറാഴ്ച്ച വാഴൂർപള്ളിയിൽ നടത്തപ്പെടുന്നു. ശനിയാഴ്ച്ച5:30ന് സന്ധ്യാ നമസ്കാരം, ഞായർ രാവിലെ 6:30 ന് പ്രഭാത നമസ്കാരം7:30 ന് ഫാ: പി. എം മാണി പന്തനാലിൻ്റെ പ്രധാന കാർമ്മികത്വത്തിൽ വി: കുർബ്ബാന, 9 ന് അനുസ്മരണ പ്രസംഗം, അവാർഡ് വിതരണം, 9:30 ന് വൈദികരുടെ കബറിങ്കൽ ധൂപപ്രാർത്ഥന. പരിശുദ്ധ പാമ്പാടി തിരുമേനിയിൽ നിന്നും വൈദികപട്ടം സ്വീകരിച്ച മണ്ണൂ പ്പറമ്പിലച്ചൻപാമ്പാടി ദയറായിലും മാങ്ങാനം എബനേസർ പള്ളിയിലും താമസിച്ചാണ് വൈദിക പഠനം നടത്തിയത്. സൗമ്യനായ പട്ടക്കാരൻ എന്നാണ് വാഴൂർ ദേശത്തു അറിയപ്പെട്ടിരുന്നത്.
മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ വൈദീക ശുശ്രൂഷയുടെ ആദ്യപടിയായ മദ്ബഹായിലെ ശുശ്രൂഷയ്ക്ക് കൈപിടിച്ചുകയറ്റിയത് മണ്ണൂപ്പറമ്പിൽ ജേക്കബ് കത്തനാർ ആണ് 1982 ജൂൺ 11 ന് അന്തരിച്ചു. വാഴൂർപള്ളിയിൽ കബറടക്കി. ശുശ്രൂഷകൾക്ക് വികാരി ഫാ: അലക്സ് തോമസ്, സഹവികാരി ഫാ: ജോൺ സ്കറിയാ എന്നിവർ സഹകാർമ്മികത്വവും ചടങ്ങുകൾക്ക് ട്രസ്റ്റി മനോജ് തോമസ്, സെക്രട്ടറി ജോമോൻ മാത്യു എന്നിവർ നേതൃത്വം നൽകും.
മണ്ണൂപ്പറമ്പിൽ ജേക്കബ്ബ് കത്തനാർ ഓർമ്മ ദിനവും, അനുസ്മരണ വും14 ഞായറാഴ്ച്ച വാഴൂർ പള്ളിയിൽ

Advertisements

