മണർകാട് പള്ളിയിൽ 51ന്മേൽ കുർബ്ബാന ഇന്ന് നവംബർ ഒന്ന് ശനിയാഴ്ച

മണർകാട്: ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ്: മേരീസ് കത്ത്രീഡൽ പള്ളിയിൽ ഇന്ന് അൻപത്തൊന്നിൻമേൽ കുർബ്ബാന നടക്കും. കൂർബ്ബാനക്കുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായി. കുർബ്ബാനക്കുള്ള താൽക്കാലിക മദ്ബഹാ കൂദാശ ചെയ്തു.

Advertisements

കാലം ചെയ്ത ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാബാവായുടെ ഒന്നാം ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചാണ് മണർകാട് പള്ളിയിൽ നടക്കുന്ന 51ന്മേൽ കുർബ്ബാന .
സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ ആണ് താൽക്കാലിക മദ്ബഹായുടെ കൂദാശ കർമ്മം നിർവഹിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇന്ന് നടക്കുന്ന 51 മേൽ കുർബ്ബാനക്ക് മലങ്കരമെത്രാപ്പൊലീത്തയും, ശ്രേഷഠ കാതോലിക്കയുമായ ബബേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യ കാർമ്മികത്വം നൽകും . സഭയിലെ ഇതര മെത്രാപ്പൊലീത്തമാരും വൈദികരും സഹകാർമ്മികരാകും.

Hot Topics

Related Articles