മരങ്ങാട്ടുപിള്ളിയിൽ മോൻസ് ജോസഫിന്റെ പര്യടനത്തിന് ഉജ്ജ്വല സ്വീകരണം

മരങ്ങാട്ടുപിള്ളി: കടുത്തുരുത്തി നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച മണ്ഡലതല പര്യടനത്തിന് മരങ്ങാട്ടുപിള്ളി പഞ്ചായത്തിൽ ആവേശകരമായ തുടക്കം. നൂറുകണക്കിന് പ്രവർത്തകരുടെ അകമ്പടിയോടെ നടന്ന പര്യടന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസ്മോൻ മുണ്ടയ്ക്കൽ നിർവ്വഹിച്ചു.

Advertisements

കടുത്തുരുത്തിയുടെ സമഗ്ര വികസനത്തിന് അഡ്വ. മോൻസ് ജോസഫ് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ തുടരുവാനും യുഡിഎഫിന്റെ ഉജ്ജ്വല വിജയം ഉറപ്പാക്കാനും ഓരോ പ്രവർത്തകനും സജീവമായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഡിഎഫ് മണ്ഡലം ചെയർമാൻ മാർട്ടിൻ പന്നിക്കോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥാനാർത്ഥി അഡ്വ. മോൻസ് ജോസഫ് എംഎൽഎ സ്വീകരണങ്ങൾക്ക് നന്ദി അറിയിച്ചു സംസാരിച്ചു.
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസിക്കുട്ടി അബ്രഹാം, ഡിസിസി ജനറൽ സെക്രട്ടറി സുനു ജോർജ്, യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ലൂക്കോസ് മാക്കീൽ, മാഞ്ഞൂർ മോഹൻകുമാർ എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.

യുഡിഎഫ് നേതാക്കളായ ജോയി ഇടത്തനാൽ, എം. എൻ. ദിവാകരൻ നായർ, തോമസ് കണ്ണന്തറ, വി. കെ. സുരേന്ദ്രൻ, സ്റ്റീഫൻ പാറാവേലി, എം. സി. കുര്യാക്കോസ്, ജോർജ് പയസ്, സാബു തെങ്ങുംപള്ളി എന്നിവരും ജനപ്രതിനിധികളായ ജൂബി ജിബി തെക്കേൽ, അൻസമ്മ സാബു, ജെയിൻ ജി തുണ്ടത്തിൽ, ജോസ്മോൻ ജേക്കബ്, വി. എം. ജോസഫ്, നോബിൾ ആരംപുളിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വൈകിട്ടോടെ വളക്കുഴി ജങ്ഷനിൽ പര്യടന പരിപാടി സമാപിച്ചു.
ഇതോടു കൂടി പഞ്ചായത്ത് തല സ്ഥാനാർഥി പര്യടനം അവസാനിച്ചതായി യുഡിഎഫ് കടുത്തുരുത്തി നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.

Hot Topics

Related Articles