മുഖ്യമന്ത്രി പിണറായി വിജയനെയും കുടുംബാംഗങ്ങളെയും വ്യക്തിഹത്യ നടത്തുന്നു : ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ എല്‍ഡിഎഫ് പരാതി

കോഴിക്കോട്: ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥി പി വി അൻവറിനെതിരെ എല്‍ഡിഎഫ് സ്ഥാനാർഥി പി എ മുഹമ്മദ്‌ റിയാസ് ഇന്ന് പരാതി നല്‍കും.തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കുക. വ്യക്തിഹത്യ ചൂണ്ടിക്കാട്ടിയാണ് പരാതി. മരുമോനിസം, പിണറായിസം എന്നിവയിലൂടെ മുഹമ്മദ് റിയാസിനെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും കടന്നാക്രമിക്കുന്നു എന്നതാണ് പരാതിയില്‍ പറയുന്നത്.

Advertisements

നേരത്തെ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായ പിവി അൻവർ തന്റെ മത്സരം പിണറായിസത്തിനും മരമോനിസത്തിനും എതിരായിട്ടാണെന്ന് പ്രഖ്യാപിച്ചിരുന്നു. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെയും വ്യക്തിഹത്യ ചെയ്യുന്നുവെന്നും ഇത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഹമ്മദ് റിയാസിന്റെ പരാതി. ഇന്ന് പരാതി നല്‍കും.

Hot Topics

Related Articles