എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

മുട്ടില്‍: രഹസ്യ വിവരത്തെ തുടര്‍ന്ന് കല്‍പ്പറ്റ എസ്.ഐ ബിജു ആന്റണിയും സംഘവും ഇന്നലെ രാത്രി എട്ട് മണിയോടെ മുട്ടില്‍ ചിലഞ്ഞിച്ചാല്‍ പുല്ലേരി ഭാഗത്ത് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവിനെ പിടികൂടി.

Advertisements

ചിലഞ്ഞിച്ചാല്‍ പയന്തോത്ത് വീട്ടില്‍ പി.ആദില്‍ അഹമ്മദാ (22)ണ് പിടിയിലായത്. ഇയാളില്‍ നിന്നും 3.64 ഗ്രാം എംഡി എംഎയാണ് പിടിച്ചെടുത്തത്. ജൂനിയര്‍ എസ്.ഐ വിഷ്ണുരാജ്, സി പി ഒ മാരായ സജാദ്, സുമേഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Hot Topics

Related Articles