എംഡി എം എ കേസിലെ പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടി കുമരകം പോലീസ്: പിടിയിലായത് കാഞ്ഞിരം സ്വദേശി

കുമരകം : മയക്കുമരുന്ന് കേസിലെ പ്രതിയെ കുമരകം പോലീസ് ബാംഗ്ലൂരിലെത്തി അറസ്റ്റ് ചെയ്തു. കാഞ്ഞിരം സ്വദേശി ജെറിൻ പീറ്ററി നെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കുമരകം എസ് എച്ച് ഒ കെ ഷിജി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ബാംഗ്ലൂരിൽ ഉണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് കുമരകം എസ് ഐ വിജയകുമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ പ്രതീഷ്, ജാക്സൺ, ഹരിലാൽ, വിഷ്ണു എന്നിവരുടെ സംഘം ബാംഗ്ലൂരിലെത്തി പ്രതിയെ സാഹസികമായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മുമ്പ് സമാന കേസിൽ അറസ്റ്റിൽ ആകുമ്പോൾ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചിട്ടുള്ള ആളാണ് പ്രതി.

Advertisements

Hot Topics

Related Articles