കോട്ടയം: സി.എം.എസ് കോളേജ് കോട്ടയം, മഹാത്മാഗാന്ധി സർവകലാശാലയുടെ ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട്-ടേം പ്രോഗ്രാംസ് (DASP) മുഖേന വിവിധ തൊഴിൽാധിഷ്ഠിത സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ജൂൺ 2026 മുതൽ ആരംഭിക്കുന്നു. വിദ്യാർത്ഥികളുടെ തൊഴിൽസാധ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കോഴ്സുകൾക്ക് എം.ജി സർവകലാശാലയുടെ സർട്ടിഫിക്കേഷനും ലഭ്യമാകും.
പ്രധാന കോഴ്സുകൾ:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
P. G Certification in AI & Deep Learning (6 മാസം): ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡീപ് ലേണിംഗ് മേഖലകളിലെ അടിസ്ഥാന തത്വങ്ങളും പ്രായോഗിക പരിശീലനവും ഉൾക്കൊള്ളുന്ന കോഴ്സ്. യോഗ്യത: ബിരുദം. ഫീസ്: ₹20,000.
P. G Certification in Full Stack Web Development: ആധുനിക വെബ് സാങ്കേതികവിദ്യകളും ഫുൾ സ്റ്റാക്ക് ആപ്ലിക്കേഷൻ ഡെവലപ്മെന്റും കേന്ദ്രീകരിച്ച പരിശീലനം. യോഗ്യത: ബിരുദം. ഫീസ്: ₹20,000.
Diploma in Early Detection & Intervention of Disabilities: ഭിന്നശേഷി നേരത്തെ തിരിച്ചറിയുന്നതിനും ഫലപ്രദമായ ഇടപെടലുകൾക്കുമായി പ്രത്യേക പരിശീലനം. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ബിരുദം. ഫീസ്: ₹21,000.
Certificate in Warehousing & Inventory Management: ലോജിസ്റ്റിക്സ്, വെയർഹൗസിംഗ്, സപ്ലൈ ചെയിൻ മേഖലകളിൽ താൽപര്യമുള്ളവർക്ക് അനുയോജ്യമായ കോഴ്സ്. യോഗ്യത: പ്ലസ് ടു. ഫീസ്: ₹12,000.
കോഴ്സുകളുടെ ദൈർഘ്യം 6 മുതൽ 12 മാസം വരെയാണ്. പ്രായപരിധിയില്ല. എല്ലാ ശനിയാഴ്ചകളിലും ക്ലാസുകൾ നടക്കും. പരിചയസമ്പന്നരായ അധ്യാപകരും വ്യവസായ വിദഗ്ധരുമാണ് ക്ലാസുകൾ നയിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.cmscollege.ac.in
ഫോൺ: 90619 15156, 99616 72831.


