എംജി സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ; കോട്ടകൾ തകർത്ത് കെ.എസ്.യു മുന്നേറ്റം

കോട്ടയം : 11 വർഷങ്ങൾക്ക് ശേഷം എംജി സർവ്വകലാശാല യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്.യു നടത്തിയത് ഉജജ്വല മുന്നേറ്റം.

Advertisements

11 വർഷങ്ങൾക്ക് ശേഷം വൈസ് ചെയർപേഴ്സണായി പിറവം ബി.പി.സി കോളേജ് വിദ്യാർത്ഥി വൈഷ്ണവി ജയൻ വിജയിച്ചു. ആലുവ യുസി കോളേജ് വിദ്യാർത്ഥി ഹസ്സൻ മുബാറക്ക് അക്കൗണ്ട്സ് കമ്മിറ്റിയിലേക്കും നിതിൻ മാർട്ടിൻ (ചങ്ങനാശ്ശേരി എസ്ബി കോളേജ്), അനന്തകൃഷ്ണൻ ടി.യു (ആലുവ യുസി കോളേജ്) , ഗ്രാൻസൻ ബേബി (ശങ്കര കോളേജ്, കാലടി), അബ്ദുറഹ്മാൻ കെ.എസ് (നിർമ്മല കോളേജ്, മൂവാറ്റുപുഴ) ജെറിൻ ജോയ്സ് (മാർത്തോമ ട്രെയിനിംഗ് കോളേജ്, റാന്നി) എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും വിജയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേ സമയം, സമഗ്രാധിപത്യ കോട്ടകളെ തകർത്ത് മുന്നേറുവാൻ കെ.എസ്.യുവിന് സാധിച്ചതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.സർക്കാരിനെതിരായ വിദ്യാർത്ഥി വിരുദ്ധ വികാരം ശക്തമാണ് എന്നതിൻ്റെ ഉദാഹരണമാണ് ഇത്തരം വിജയങ്ങൾ. വലിയ മാറ്റങ്ങളും, മുന്നേറ്റങ്ങളും വരും തെരഞ്ഞെടുപ്പുകളിലും ആവർത്തിക്കുമെന്നും സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, സംസ്ഥാന ഭാരവാഹികളായ കെ.എൻ നൈസാം, സെബാസ്റ്റ്യൻ ജോയി, ജിത്തു ജോസ്, ആഘോഷ് .വി .സുരേഷ്, നിതിൻ മണക്കാട്ടുമണ്ണിൽ, അൽ അമീൻ അഷ്റഫ്, പ്രിയ സി.പി എന്നിവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

Hot Topics

Related Articles