കോട്ടയം: കോട്ടയം കൊടൂരാറ്റിൽ വീണയാളെ കാണാതായി. കാണാതെയായ ആളുടെ പേരും വിവരങ്ങളും ലഭിച്ചിട്ടില്ല. പ്രദേശത്ത് അഗ്നിരക്ഷാസേനയും പോലീസും തിരച്ചിൽ ആരംഭിച്ചു. ഇന്ന് ഉച്ചയ്ക്ക് 1. 45 ഓടുകൂടിയാണ് കളത്തുക്കടവിലെ പാലത്തിൽ നിന്നും വെള്ളത്തിൽ വീണയാളെ കാണാതായത്. സംഭവം കണ്ടുനിന്ന നാട്ടുകാരാണ് അഗ്നിരക്ഷാസേനയെയും കോട്ടയം ഈസ്റ്റ് പോലീസിനെയും വിവരം അറിയിച്ചത്. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. വിവരമറിഞ്ഞ് നാട്ടുകാർ അടക്കം വലിയ ആൾക്കൂട്ടം സ്ഥലത്തെത്തിയിട്ടുണ്ട്
Advertisements


