വൈകിട്ടോടെ കര തൊടും; അതിതീവ്ര ചുഴലിക്കാറ്റി ശക്തിയാര്‍ജിച്ച് മോൻത; ആന്ധ്രാ തീരത്ത് കടൽക്ഷോഭവും ശക്തമായി

ചെന്നൈ: മോൻത ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റി ശക്തിയാര്‍ജിച്ചു. ഇതേതുടര്‍ന്ന് ആന്ധ്രാ തീരത്ത് കടൽക്ഷോഭവും ശക്തമായി. നിലവിൽ ആന്ധ്രാ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ മാത്രം അകലെയാണ് മോൻത. വൈകിട്ടോടെ ചുഴലിക്കാറ്റ് കര തൊടും. തിരമാലകള്‍ നാലു മീറ്റര്‍വ വരെ ഉയരാമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. മുൻകരുതലെന്ന നിലയി. ആന്ധ്രായിലെ തീരമേഖലയിൽ നിന്ന് ആളുകളെ മാറ്റി. കാക്കിനാട, കോണസീമ മേഖലകളിൽ ഗ‍‍ർഭിണികളെ സുരക്ഷിതേ കേന്ദ്രത്തിലേക്ക് മാറ്റി. ആന്ധ്രയുടെ തീരദേശ ജില്ലകളിൽ മഴ കനത്തു. ആന്ധ്രയിലെ 16 ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. 110 കിലോമീറ്റര്‍ വേഗതയിലായിരിക്കും ചുഴലിക്കാറ്റ് കര തൊടുക. 

Advertisements

മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലായിരിക്കും കരതൊടുക. സഹായങ്ങള്‍ക്കായി ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ ഹെൽപ് ഡെസ്ക് രൂപീകരിച്ചു. വിശാഖപട്ടണത്ത് നിന്നുള്ള വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. എയര്‍ഇന്ത്യയും ഇന്‍ഡിഗോയുമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. വിശാഖപട്ടണം വഴിയുള്ള നൂറോളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോൻത ചുഴലിക്കാറ്റ് വൈകിട്ടോടെ തീരം തൊടുന്ന സാഹചര്യത്തിൽ വിശാഖപട്ടണമടക്കമുള്ള ആന്ധ്രയിലുള്ള മലയാളികള്‍ക്ക് സഹായം ഉറപ്പാക്കാൻ ഓള്‍ ഇന്ത്യ മലയാളി അസോസിയേഷൻ ഹെല്‍പ് ഡെസ്ക് ആരംഭിച്ചു. നൂറു കണക്കിന് മലയാളികലുള്ള ഈ സ്ഥലങ്ങളിൽ എന്ത്‌ അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്ന് ഐമ നാഷണൽ പിആര്‍ സുനിൽകുമാര്‍ അറിയിച്ചു.

Hot Topics

Related Articles