മൂലവട്ടം തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ നൂറും പാലും ആയില്യംപൂജയും നവംബർ 23 ഞായറാഴ്ച

മൂലവട്ടം: തൃക്കയിൽ മഹാദേവക്ഷേത്രത്തിൽ നൂറും പാലും ആയില്യംപൂജയും നവംബർ 23 ഞായറാഴ്ച നടക്കും. സർപ്പ പ്രതിഷ്്ഠാദിനാചരണത്തിന്റെ ഭാഗമായാണ് നൂറും പാലും സമർപ്പണവും ആയില്യംപൂജയും നടക്കുന്നത്. നവംബർ 23 ഞായറാഴ്ച രാവിലെ 09.30 നാണ് ക്ഷേത്രത്തിൽ പൂജകൾ നടക്കുന്നത്. ക്ഷേത്രം തന്ത്രി പെരിഞ്ചേരിമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. തുടർന്ന് ബ്രഹ്മരക്ഷസിന് കലശവും നേദ്യവും പൂജയും നടക്കും.

Advertisements

Hot Topics

Related Articles