കോട്ടയം: മോട്ടോർ വാഹന വകുപ്പിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ ശക്തമായ പ്രതിഷേധം കേരളമൊട്ടാകെ നടന്നു. ജോയിൻറ് ആർടിഒ തസ്തികയിലേക്ക് നിലവിലുള്ള 2:1 എന്ന അനുപാതം അട്ടിമറിച്ചതിനെതിരെ ആണ് സമരം. നിലവിലുള്ള അനുപാതം 8 :1 എന്ന രീതിയിലേക്ക് ആണ് മാറ്റിയത്. പ്രസ്തുത സമരത്തിൽ കോട്ടയം ആർടി ഓഫീസിലെ മുഴുവനും മിനിസ്റ്റീരിയൽ ജീവനക്കാരും പങ്കെടുത്തു. ആർട്ടി ഓഫീസിന്റെ പ്രവർത്തനം സ്തംഭിച്ചു. പ്രസ്തുത ദിനം ജീവനക്കാർ കരിദിനമായി ആചരിച്ചു കേരള എൻജിഒ യൂണിയൻറെ നേതൃത്വത്തിൽ ജീവനക്കാരുടെ പ്രകടനവും കളക്ടറേറ്റിൽ നടന്നു. തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി സീമ ജി നായർ , എൻജിഒ യൂണിയൻ കോട്ടയം ജില്ലാ സെക്രട്ടറി അനിൽ എന്നിവർ സംസാരിച്ചു
Advertisements


