കിടങ്ങൂർ : മുഖം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ സാംസ്കാരിക സർഗോത്സവം സംഘടിപ്പിക്കുന്നു. കിടങ്ങൂർ ഗവൺമെൻറ് എൽ പി ബി സ്കൂൾ ഹോളിൽ വച്ച് നടത്തപ്പെടുന്ന പ്രസ്തുത പരിപാടിയിൽ പ്രസംഗമത്സരം, ചിത്രരചന മത്സരം എന്നിവ എൽ. പി, യു. പി , ഹൈസ്കൂൾ വിഭാഗങ്ങളിലായി സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങളും നൽകുന്നതായിരിക്കും. ഗാന്ധിജിയുടെ ജീവിതവഴികളെ വരച്ചുകാട്ടുന്ന ചിത്രപ്രദർശനം ഇതോടോപ്പം സംഘടിപ്പിക്കുന്നതായിരിക്കും.
സിഎംഎസ് കോളേജിലെ അസിസ്റ്റൻറ് പ്രൊഫസർ ഡോ. അർച്ചന എ.കെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. ഡോ. എം. ജി ബാബുജി മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് കൈകൊട്ടിക്കളി, ഓട്ടൻതുള്ളൽ, ഗാനസദസ്സ്, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും. മത്സരയിനങ്ങളുടെ രജിസ്ട്രേഷൻ ഉച്ചയ്ക്ക് 1. 30 ന് ആരംഭിക്കുമെന്ന് മുഖം സംസ്കാരിക സമതി ഭാരവാഹികളായ ചന്ദ്രജി വി. സി, എൻ. ബി സുരേഷ്ബാബു എന്നിവർ അറിയിച്ചു.


