മുംബൈ : ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് മുംബൈ ഇന്ത്യൻസ് തകർന്നടിഞ്ഞപ്പോള്‍ കളി പൂര്‍ത്തിയാവും മുമ്പേ സ്റ്റേഡിയം വിട്ടിറങ്ങി ടീം ഉടമ ആകാശ് അംബാനി.ഐപിഎല്‍ ചരിത്രത്തില്‍ റണ്‍സുകളുടെ അടിസ്ഥാനത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് മുംബൈ ചെന്നൈക്കെതിരെ വഴങ്ങിയത്. 103 റണ്‍സിനായിരുന്നു മുംബൈ വാംഖഡെയില്‍ അടിയറവ് പറഞ്ഞത്. മുംബൈ തോല്‍വി ഉറപ്പാക്കിയതിന് പിന്നാലെയയിരുന്നു ടീമിന്റെ എല്ലാ മത്സരങ്ങളിലും സ്ഥിരം സാന്നിധ്യമായ ആകാശ് അംബാനി മത്സരം പൂര്‍ത്തിയാവാന്‍ കാത്തുനില്‍ക്കാതെ സ്റ്റേഡിയം വിട്ടിറങ്ങിയത്.
ചെന്നൈ ഉയർത്തിയ 208 റണ്‍സ് പിന്തുടർന്ന മുംബൈ ബാറ്റിംഗ് നിര പൊരുതാതെ കീഴടങ്ങുന്നത് കണ്ട ആകാശ് അംബാനിയുടെ മുഖത്ത് നിരാശ പ്രകടമായിരുന്നു. മത്സരം പകുതി പിന്നിട്ടപ്പോള്‍ തന്നെ അദ്ദേഹം ഡഗ് ഔട്ട് വിട്ടു. സ്റ്റേഡിയത്തിന് പുറത്തേക്ക് പോകുന്നതിനിടെ ഗാലറിയിലുണ്ടായിരുന്ന ആരാധകർക്ക് നേരെ അദ്ദേഹം രോഷാകുലനായി ആംഗ്യം കാണിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ മുംബൈ മാനേജ്മെന്റും താരങ്ങളും തമ്മില്‍ അസ്വസ്ഥതകളുണ്ടെന്ന ചർച്ചകളും സജീവമാണ്. ചെന്നൈ ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈ വെറും 104 റണ്‍സിനാണ് അഞ്ചുതവണ ചാമ്ബ്യന്മാരായ മുംബൈ കൂടാരം കയറിയത്. ഏഴ് മത്സരങ്ങളില്‍ അഞ്ചിലും തോറ്റ മുംബൈ നിലവില്‍ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. പ്ലേ ഓഫ് സാധ്യതകള്‍ നിലനിർത്താൻ ഇനിയുള്ള എല്ലാ മത്സരങ്ങളെല്ലാം ജയിക്കേണ്ട നിലയിലാണ് ടീം.

