തിരുവനന്തപുരം:മുനമ്പം സമരം ഞായറാഴ്ച അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഭൂ സംരക്ഷണ സമിതിയില്‍ അഭിപ്രായ ഭിന്നത ശക്തമായി. സമരകാരുടെ ഒരു വിഭാഗം ഹൈക്കോടതി വിധിയിലൂടെ ഭൂമിയുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചതോടെ സമരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ്. വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ച ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് ഭൂ നികുതി അടയ്ക്കാമെന്ന ഹൈക്കോടതി തീരുമാനമാണ് ഈ വിഭാഗം മുന്നോട്ട് വെക്കുന്ന പ്രധാന വാദം.
ഈ നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തില്‍ സമരം അവസാനിപ്പിക്കുമെന്ന് സമര സമിതിയുടെ ഒരു വിഭാഗം പ്രഖ്യാപിച്ചത്.എന്നാൽ, സംസ്ഥാന സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്നും യഥാര്‍ത്ഥ പ്രശ്നം പരിഹരിക്കപ്പെടാത്ത സാഹചര്യത്തില്‍ സമരം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നുമാണ് മറുവിഭാഗത്തിന്റെ സമീപനം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വഖഫ് ബോര്‍ഡിന്റെ ലാന്‍ഡ് രജിസ്റ്ററിൽ നിന്ന് 615 കുടുംബങ്ങളുടെ ഭൂമിയെ പൂര്‍ണമായി ഒഴിവാക്കുന്നതുവരെ സമരം തുടരുമെന്ന് ബിജെപി അനുകൂല വിഭാഗം ആവശ്യപ്പെട്ടു.ഇതോടെ സമര സമിതിക്കുള്ളില്‍ നിലനിന്നിരുന്ന ആശയഭിന്നത തുറന്ന സംഘര്‍ഷത്തിലേക്ക് മാറിയിരിക്കുകയാണ്


