രാഷ്ട്രീയക്കാരുടെ മക്കൾ വീണ്ടും രാഷ്ട്രീയത്തിലെന്നുള്ള പ്രവണത മാറണം;കുടുംബാധിപത്യത്തിനെതിരെ ശശി തരൂർ

ന്യൂഡൽഹി :രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന പ്രവണത മാറേണ്ട സമയമായതായി തരൂർ വ്യക്തമാക്കി. താൻ വിമർശിച്ചത് ഒരു പ്രത്യേക കുടുംബത്തെയോ വ്യക്തിയെയോ അല്ലെന്നും പൊതുവായ ആശയത്തെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുടുംബാധിപത്യത്തെ രാഹുല്‍ ഗാന്ധി തന്നെയും വിമർശിച്ചതായി തരൂർ പറഞ്ഞു.മംഗളം ദിനപത്രത്തിലെ ലേഖനത്തിലൂടെ കുടുംബാധിപത്യത്തെതിരായ വിമർശനം ഉയർത്തിയതിനുശേഷം കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥികളുടെ യോഗ്യത കുടുംബപേര് മാത്രം ആകരുതെന്നായിരുന്നു അന്നത്തെ തരൂരിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും അദ്ദേഹം സമാനമായ വിമർശനം ആവർത്തിക്കുന്നത്.കോൺഗ്രസിന്റെ മുഖമായി തുടരണമോ എന്ന ചോദ്യത്തിന്, “കോൺഗ്രസ് നേതാവായി തുടരാനുള്ള ആഗ്രഹമല്ല, രാഷ്ട്രീയക്കാരനായി പ്രവർത്തിക്കാനുള്ളതാണ് എന്റെ ആഗ്രഹം,” എന്നാണ് തരൂരിന്റെ മറുപടി.

Advertisements

അതേസമയം, മോദി സർക്കാരിനെ കുറിച്ചും തരൂർ പ്രതികരിച്ചു. മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്നും പി.എം. ശ്രീ സ്കൂളുകളിൽ കാവിവൽക്കരണം കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിനെ അപേക്ഷിച്ച് കേന്ദ്രം കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും തരൂർ അഭിപ്രായപ്പെട്ടു.മോദി സർക്കാരിനെ കുറിച്ച് എല്ലായ്പ്പോഴും നെഗറ്റീവ് പറഞ്ഞു കൊണ്ടിരിക്കേണ്ടതില്ലെന്നും ശുചിത്വഭാരതപദ്ധതി ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ചില പദ്ധതികൾ അഭിനന്ദനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുൽ മാങ്കൂട്ടത്തിൽ കേസിനെക്കുറിച്ചും തരൂർ പ്രതികരിച്ചു. ആരോപണങ്ങൾ ഉയരുമ്പോൾ ചിലർ രാജിവെക്കുകയും ചിലർ തുടരുകയും ചെയ്യും; ഇത് വ്യക്തികളുടെ മനസ്സാക്ഷിയെ ആശ്രയിച്ചുള്ള കാര്യമാണ്. കൂടുതൽ രാഷ്ട്രീയ വിവാദങ്ങളിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്നും തരൂർ വ്യക്തമാക്കി

Hot Topics

Related Articles