കിണറ്റിൽ വീണ പന്തെടുക്കാനിറങ്ങിയ 14 കാരന് ദാരുണാന്ത്യം; സംഭവം കണ്ണൂരിൽ 

കണ്ണൂർ: കണ്ണൂരില്‍ കിണറ്റില്‍ വീണ പന്തെടുക്കാനിറങ്ങിയ 14കാരന് ദാരുണാന്ത്യം. കൊയ്യം ജിഎച്ച്‌എസ്‌എസ് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ടിപി മുഹമ്മദാണ് മരിച്ചത്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കൊയ്യത്തുള്ള മർക്കസില്‍ വെച്ചാണ് അപകടം. കുട്ടികള്‍ ഫുട്ബോള്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. പന്ത് പരിസരത്തുള്ള ഒരു കിണറ്റിലേക്ക് വീണു. മുഹമ്മദ് പന്തെടുക്കാൻ കിണറ്റിലേക്കിറങ്ങി പകുതിയെത്തിയപ്പോള്‍ പിടി വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഹപാഠികളും അവിടെയുണ്ടായിരുന്നവരും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

Advertisements

Hot Topics

Related Articles