കോട്ടയം : നവരാത്രി മഹോത്സവത്തിന്റെ പ്രധാന ദിനങ്ങൾ അടുത്തതോടെ പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ ഭക്തജനത്തിരക്കേറുന്നു
Advertisements
എല്ലാ ദിവസവും നവരാത്രി മണ്ഡപത്തിൽ വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സം. ആർ എൽ പി പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ നൃത്ത സന്ധ്യ അരങ്ങേറി. ദേശീയ സംഗീത നൃത്തോത്സവത്തിൻ്റെ സമാപന ദിവസമായ 29നു കലാ ക്ഷേത്ര ഹരിപത്മൻ, ശാലുമേനോൻ എന്നിവരുടെ ഭരതനാട്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നവരാത്രി മണ്ഡപത്തിൽ 29ന് വൈകിട്ട് 6.15നു പൂജവയ്പ്, 30-ദുർഗാഷ്ടമി, ഒക്ടോബർ ഒന്നിന് മഹാനവമി. രണ്ടിന് വിജയദശമി നാളിൽ രാവിലെ 4ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം എന്നിവ നടക്കും.


