കോട്ടയം : താഴത്തങ്ങാടി മീനച്ചിലാറ്റിൽ നടക്കുന്ന മത്സരവള്ളംകളിയോടനുബന്ധിച്ച് ” – ഇക്ബാൽ പബ്ലിക് ലൈബ്രറി – അഖില കേരള ബാലജനസഖ്യം താഴത്തങ്ങാടി ശാഖ “എൻ്റെ താഴത്തങ്ങാടി” കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ 15 വയസ്സിൽ താഴെയുള്ള കൊച്ചു കൂട്ടുകാർക്കായി സംഘടിപ്പിക്കുന്ന ചോദ്യത്തര മത്സരവും, പ്രവചന മത്സരവും സംഘടിപ്പിക്കുന്നു.
ചോദ്യത്തര മത്സരത്തിൽ വിജയിക്കുന്ന രണ്ട് കുട്ടികൾക്ക് “താഴത്തങ്ങാടി വള്ളംകളി” യിൽ മത്സരിക്കുന്ന”നടുവിലേപറമ്പൻ ചുണ്ടൻ വള്ളത്തിൽ” സ്റ്റാർട്ടിങ് പോയിന്റ് മുതൽ ഫിനിഷിങ് പോയിന്റ് വരെ” യാത്ര ചെയ്യാൻ അവസരവും, പ്രവചന മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനവും. കുട്ടികൾക്ക് നാടിനെ അറിയാനും, നാടിന്റെ സാംസ്കാരിക പാരമ്പര്യം നിലനിർത്താനുമാണ് അവരെ ഉൾപ്പെടുത്തി കൊണ്ടുള്ള ഇത്തരം മത്സരങ്ങൾ നടത്തുന്നതെന്ന് ഇഖ്‌ബാൽ ലൈബ്രറി സെക്രട്ടറി ഉനൈസ് പാലപ്പറമ്പിൽ അറിയിച്ചു.


