അനുജന് വേണ്ടി സിനിമാസ്വാദകരോട് അഭ്യർത്ഥനയുമായി സഹോദരി : ആള്‍ക്കാര്‍ക്ക് അവനെ കളിയാക്കാന്‍ വലിയ ഇഷ്ചമാണെന്ന് അറിയാം : എങ്കിലും ഒന്ന് സഹായിക്കുക : അഭ്യർത്ഥനയുമായി ഭാഗ്യ സുരേഷ്

കൊച്ചി : മലയാളികൾക്ക് ഏറെ പ്രിയങ്കരരായ താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്. അച്ഛന്റെ വഴിയെ രണ്ട് ആണ്‍മക്കളും സിനിമയില്‍ എത്തിക്കഴിഞ്ഞു. സമീപകാലത്ത് പാട്ടുകള്‍ പാടി സോഷ്യല്‍ മീഡിയയില്‍ സജീവമായി നില്‍ക്കുകയാണ് മകള്‍ ഭാഗ്യ സുരേഷ്. അങ്കം അട്ടഹാസം എന്ന സിനിമയാണ് മാധവിന്റേതായി തിയറ്ററില്‍ എത്തിയ ചിത്രം. സിനിമ തിയറ്ററില്‍ തുടരുന്നതിനിടെ അനുജന് വേണ്ടി സിനിമാസ്വാദകരോട് അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ഭാഗ്യ.

Advertisements

“അങ്കം അട്ടഹാസത്തിന് വേണ്ടി മാധവ് ഒത്തിരി ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ആള്‍ക്കാര്‍ക്ക് അവനെ കളിയാക്കാന്‍ വലിയ ഇഷ്ചമാണെന്ന് അറിയാം. ഒത്തിരി പേരുടെ കഠിന പ്രയത്നമാണ് ഒരു സിനിമ. അതുകൊണ്ട് സിനിമ ആരും കാണാതിരിക്കരുത്. എല്ലാവരും പറ്റുമെങ്കില്‍ തിയറ്ററില്‍ തന്നെ സിനിമ കാണുക. എനിക്ക് സിനിമയും മാധവിന്‍റെയും പ്രകടനവും ഒത്തിരി ഇഷ്ടപ്പെട്ടു”, എന്നാണ് ഭാഗ്യ സുരേഷ് ഓണ്‍ലൈൻ മാധ്യമങ്ങളോട് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗുണ്ടാപ്പകയുടെ കഥ പറയുന്ന ചിത്രമാണ് അങ്കം അട്ടഹാസം. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാൻ, നന്ദു, അന്നാ രാജൻ എന്നിവർക്കൊപ്പം പുതുമുഖ നായിക അംബികയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സുജിത്ത് എസ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് സംവിധായനും നിർമ്മാതാവ് അനില്‍കുമാർ ജി യും ചേർന്നാണ്. അലൻസിയർ, ഷാബു, എം എ നിഷാദ്, സിബി തോമസ്, നോബി മാർക്കോസ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറില്‍ അനില്‍കുമാർ ജി.യും സാമുവല്‍ മത്തായി(യുഎസ്‌എ)യും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ശിവൻ എസ് സംഗീതാണ്.

Hot Topics

Related Articles