കോട്ടയം: നവയുഗ് ചിൽഡ്രൻസ് തീയറ്റർ വാർഷിക ക്യാമ്പ് ഏപ്രിൽ 10 മുതൽ 14 വരെ നടക്കും. കുമാരനല്ലൂർ തന്മയ മീഡിയ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്. ആത്മവിശ്വാസം, ജീവിതവിജയം, മറ്റുള്ളവരെ അഭിമുഖീകരിക്കുക എന്നിവയിൽ പരിശീലനം നൽകും. ഒപ്പം നാടക – ചലച്ചിത്ര അഭിനയം, മൈം തുടങ്ങിയവയിൽ പരിശീലനവും നൽകുന്നു. നാടകാവതരണം, പാവനിർമ്മാണം, കൗൺഷോ, മാജിക് ഷോ, ഏകപാത്ര നാടകം, സിനിമാ പ്രദർശനം, ചലച്ചിത്ര നിർമ്മാണം എന്നിവയിലാണ് സൗജന്യ പരിശീലനം. കൂടാതെ ദിവസവും കുട്ടികൾ സ്വയംചിട്ടപ്പെടുത്തിയ നാടകവും ചലച്ചിത്രവും അരങ്ങേറും. സംവിധായകൻ ജോഷി മാത്യുവിനെ കൂടാതെ നാടക ചലച്ചിത്ര പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകും. കേരള ചിൽഡ്രൻസ് സൊസൈറ്റിയുടെ സഹകരണവും ക്യാമ്പിന് ഉണ്ടായിരിക്കുന്നതാണ്. ഭാവനയെ പ്രചോദിപ്പിക്കുക എന്നതാണ് ക്യാമ്പിന്റെ വിഷയം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907972485.

