ഇടതുപക്ഷ ജനാധിപത്യ മുന്നണി ഹാട്രിക്ക് വിജയം നേടും: അഡ്വ കെ. ആർ. രാജൻ

ഫോട്ടോ : എൻ സി.പി (എസ് ) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം എൻ സി പി എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ. ആർ. രാജൻ ഉദ്ഘാടനം ചെയ്യുന്നു

Advertisements

പാമ്പാടി: കേന്ദ്രഗവൺമെൻ്റ് സാമ്പത്തികമായി ഞെരുക്കിയിട്ടും ജനക്ഷേമകരമായ പദ്ധതികൾ നടപ്പാക്കിയും സംസ്ഥാനത്തിൻ്റെ വികസനവും പുരോഗതിയും മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയും ചെയ്ത ഇടതുപക്ഷ ജനാധിപത്യമുന്നണി മൂന്നാം തവണയും അധികാരത്തിലെത്തുമെന്ന് എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.കെ. ആർ. രാജൻ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആരോഗ്യ -വിദ്യാഭ്യാസ- പൊതു ഗതാഗത രംഗങ്ങളിലെ കേരളത്തിൻ്റെ വളർച്ച സമാനതകളില്ലാത്തതാണെന്നും മതസൗഹാർദവും സമാധാനവും ആഗ്രഹിക്കുന്ന ജനങ്ങൾ വീണ്ടും ഇടതുപക്ഷ മുന്നണിയെ അധികാരത്തിലെത്തിക്കുമെന്നും കെ.ആർ. രാജൻ പറഞ്ഞു.
പുതുപ്പള്ളിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എം രാധാകൃഷ്ണൻ്റെ വിജയത്തിനായി ചേർന്ന എൻ.സി. പി. (എസ്) പുതുപ്പള്ളി നിയോജക മണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. ആർ. രാജൻ .
നിയോജക മണ്ഡലം പ്രസിഡൻ്റ് മാത്യു പാമ്പാടി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറിമാരായ ബാബു കപ്പക്കാല,റെജി കൂരോപ്പട, രാധാകൃഷ്ണൻ ഓണമ്പിള്ളി, കെ.കെ.രാജശേഖര പണിക്കർ,മീനടം ഗോപാലകൃഷ്ണൻ,സി.സി ജോസഫ് , എബിസൺ കൂരോപ്പട,
വിജയകുമാർ, ബിജു തോമസ് , ബാബു അയർക്കുന്നം, ദീപു പുതുപ്പള്ളി ,സോമൻ കൂരോപ്പട എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles