നെഫ്രോളജി അസ്സോസിയേഷൻ ഓഫ് കേരള; വാർഷിക കോൺഫറൻസ് തേക്കടിയിൽ

കോട്ടയം: കേരളത്തിലെ വൃക്കരോഗ വിദഗ്ദ്ധരുടെ കൂട്ടായ്മയായ നെഫ്രോളജി അസ്സോസിയേഷൻ ഓഫ് കേരളയുടെ 26-ാം വാർഷിക കോൺഫറൻസ് 2025 സെപ്റ്റംബർ 26 മുതൽ 28 വരെ തിയതികളിൽ തേക്കടിയിൽ നടക്കും. കോൺഫറൻസിൽ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരെ കൂടാതെ രാജ്യത്തെ പ്രശസ്തരായ ഡോക്ടർമാരും പങ്കെടുക്കും.

Advertisements

വ്യക്കരോഗ ചികിത്സയിലെ നൂതന ചികിത്സാ രീതികളെ കുറിച്ചും, വൃക്കമാറ്റിവെയ്ക്കൽ, ഡയാലിസിസ് തുട ങ്ങിയ മേഖലയിലെ പുതിയ ആശയങ്ങൾ സംബന്ധിച്ച് 16 പ്രബന്ധങ്ങളും അതിനെ മുൻനിർത്തിയുള്ള ചർച്ചകളുമാണ് കോൺഫറൻസിൽ നട ക്കുന്നത് കൂടാതെ വ്യക്കരോഗങ്ങളും, വ്യക്കരോഗ ചികിത്സാ രീതികളും സംബന്ധിച്ച ഡിബേറ്റുകൾ പോസ്റ്റർ പ്രദർശനം, വ്യക്കരോഗ വിഭാഗത്തിൽ ഉപരി പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ക്വിസ്മത്സരം തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട് കോൺഫറൻസിനോടനുബന്ധിച്ച് തേക്കടിയിൽ വ്യാപാരികളുമായി സഹകരിച്ച് ഒരു വൃക്കരോഗ ബോധവ തക്കരണ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ബോധവത്ക്കരണ ക്യാമ്പിൽ നെഫ്രോളജി അസ്സോസിയേഷൻ ഓഫ് കേരള പ്രസിഡൻറ് ഡോ. എ ജി ജോൺ, സെക്രട്ടറി ഡോ. ബിജു. കെ. ഗോപിനാഥ് എന്നിവർ പങ്കെടുക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വൃക്കരോഗ വിദഗ്ദ്ധരുടെ കോൺഫറൻസ് ആദ്യമായാണ് ഇടുക്കി ജില്ല യിൽ സംഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ന് പ്രസ്സ് ക്ലബ്ബിൽ ഒരു ലോഗോപ്രകാ ശനം കൂടി നടത്തുകയുണ്ടായി. കോട്ടയം ജില്ലയിലെ നെഫ്രോളജിസ്റ്റു കളുടെ സംഘടനയായ കോട്ടയം കിഡ്നി ക്ലബ്ബിന്റെ ഭാരവാഹികളും പ്രശസ്ത നെഫ്രോളജിസ്റ്റുകളുമായ ഡോ. കെ.പി. ജയകുമാർ, ഡോ. ജി. എ. സുരേഷ്, ഡോ. സെബാസ്റ്റ്യൻ എബ്രഹാം, ഡോ. മഞ്ജുള രാമചന്ദ്രൻ, ഡേ. സജീവ് കുമാർ കെ.എസ്, ഡോ. ഉണ്ണികൃഷ്ണൻ രാമചന്ദ്രൻ, ഡോ. അജീഷ് ജോൺ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Hot Topics

Related Articles