കോട്ടയം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമന പ്രശ്നത്തിൽ സംസ്ഥാന സർക്കാർ യാഥാർത്ഥ്യ ബോധത്തോടെ ഇടപെടാൻ തയ്യാറായതിൽ സന്തോഷം അറിയിച്ചു മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമവിഭാഗം തലവൻ അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ. സർക്കാരിന്റെ നിലപാട് പതിനായിരക്കണക്കിന് അധ്യാപകർക്കും അവരുടെ കുടുംബങ്ങൾക്കും പ്രതീക്ഷ പകരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.എൻ.എസ്.എസ് മാനേജ്മെന്റിന് അനുകൂലമായി ലഭിച്ച സുപ്രീംകോടതി വിധിയുടെ പ്രയോജനം ക്രിസ്ത്യൻ മാനേജ്മെന്റുകൾക്കും ലഭിക്കണമെന്ന് അപേക്ഷിച്ചിരുന്നു. “പിടിവാശിയല്ല, ക്രിയാത്മകമായ ഇടപെടലാണ് ഈ വിഷയത്തിൽ ഉണ്ടാകേണ്ടത്. വൈകിയെങ്കിലും മാനേജ്മെന്റുകളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയാറായതിൽ നന്ദിയുണ്ടു,” മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.
Advertisements


