ദിവസേന ഭൂമിയിലേക്ക് പതിക്കുന്ന ഉപഗ്രഹങ്ങൾ; വർദ്ധിക്കുന്ന സംഭവങ്ങളിൽ ശാസ്ത്രലോകം ആശങ്കയിൽ

വാഷിങ്ടൺ :ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നു ദിവസം തോറും കൂടുതൽ പതിക്കുന്നുഉപഗ്രഹങ്ങൾ ഭൂമിയിലേയ്ക്ക് തിരികെ വീഴുന്നതായി റിപ്പോർട്ടുകൾ. ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനി നടത്തുന്ന സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ഉപഗ്രഹങ്ങളുടെ വീഴ്ച ശാസ്ത്രലോകത്തെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.അമേരിക്കയിലെ സ്മിത്ത്‌സോണിയൻ ഗവേഷക കേന്ദ്രത്തിലെ ആസ്‌ട്രോഫിസിസ്റ്റ് ജോനാഥൻ മക്‌ഡോവൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, പ്രതിദിനം ഒന്നോ രണ്ടോ ഉപഗ്രഹങ്ങളാണ് ഭൂമിയുടെ അന്തരീക്ഷത്തിലേയ്ക്ക് വീണ്ടും പ്രവേശിക്കുന്നത്. സ്‌പേസ് എക്‌സിനൊപ്പം ആമസോണിന്റെ പ്രോജക്‌റ്റ് ക്യൂപർ, ചൈനീസ് ഉപഗ്രഹങ്ങൾ എന്നിവയും ചേർന്നാൽ ഈ എണ്ണം അഞ്ച് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Advertisements

നമുക്ക് മുകളിലായി നിലവിൽ 8,000ത്തിലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളുണ്ട്. അടുത്ത വർഷങ്ങളിൽ അത് 30,000വരെ ഉയരാനാണ് സാധ്യത. ചൈനീസ് സംവിധാനങ്ങൾ കൂടി ഉൾപ്പെടുത്തി നോക്കുമ്പോൾ പ്രതിദിനം അഞ്ചോളം ഉപഗ്രഹങ്ങൾ വീഴാം,” എന്ന് മക്‌ഡോവൽ വ്യക്തമാക്കി.ഓരോ സ്റ്റാർലിങ്ക് ഉപഗ്രഹത്തിന്റെയും ആയുസ് അഞ്ച് മുതൽ ഏഴ് വർഷം വരെയാണ്. പഴയ യൂണിറ്റുകൾ ഭ്രമണപഥം വിട്ട് ഭൂമിയിലേയ്ക്ക് വീഴുന്നത് സൗരോർജ്ജ പ്രവർത്തനങ്ങളാലോ സംവിധാനത്തിലെ തകരാറുകൾ മൂലമാണ്.ഇതിനൊപ്പം പ്രവർത്തനരഹിതമായ റോക്കറ്റ് ഭാഗങ്ങളും മറ്റു അവശിഷ്ടങ്ങളും കൂടി കൂടിവരുന്നത് ഭ്രമണപഥത്തിലെ സുരക്ഷയെ ഗുരുതരമായി ബാധിക്കുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വസ്തുക്കൾ തമ്മിലുള്ള കൂട്ടിയിടികൾ കൂടുതൽ അവശിഷ്ടങ്ങൾ സൃഷ്ടിച്ച് ‘കെസ്ലർ സിൻഡ്രോം’ എന്ന ശൃംഖലാപ്രവർത്തനത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക. ഇത് ഭാവിയിൽ ബഹിരാകാശത്തിലെ ചില ഭാഗങ്ങളെ ഉപയോഗ ശൂന്യമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നു.ഇതിന് പുറമേ നിലവിലെ സൗര പ്രവർത്തനത്തിന്റെ ഉച്ചസ്ഥിതിയും പ്രശ്നം രൂക്ഷമാക്കുന്നുവെന്നാണ് വിലയിരുത്തൽ.സൂര്യന്റെ 11 വർഷത്തെ ചക്രത്തിലെ ഏറ്റവും സജീവമായ ഘട്ടത്തിലാണ് ഇപ്പോഴത്തെ കാലഘട്ടം. സൗരജ്വാലകളും കൊറോണൽ മാസ് ഇജക്ഷനുകളും ഭൂമിയുടെ മുകളിലെ അന്തരീക്ഷത്തെ ചൂടാക്കുകയും, അതുവഴി ഉപഗ്രഹങ്ങളെ താഴേക്ക് വലിക്കുന്നതിനും മന്ദഗതിയിലാക്കുന്നതിനും കാരണമാകുന്നുവെന്നും മക്‌ഡോവൽ പറഞ്ഞു.

Hot Topics

Related Articles