കോട്ടയം: പാമ്പാടിയിൽ വിൽപ്പനയ്ക്കായി എത്തിച്ച 80 ഗ്രാം എംഡിഎംഐയുമായി ദമ്പതികൾ പോലീസ് വലയിൽ. കാറിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ലഹരി മരുന്നാണ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ലഹരി വിരുദ്ധ സംഘം, ഇന്റലിജൻസ് വിഭാഗം എന്നിവ ചേർന്ന് പിടിച്ചെടുത്തത്.പുത്തൻപുരപ്പടി ഭാഗത്ത് വാടകയ്ക്ക് താമസിച്ചുവരുന്ന അമൽദേവും ഭാര്യ ശരണ്യയും സഹായി രാഹുൽരാജുമാണ് പിടിയിലായത്..ബംഗളൂരുവിൽ നിന്ന് കടത്തുകയായിരുന്ന എംഡി എംഎ ആണ് പോലീസ് പിടിച്ചെടുത്തത്.
പാമ്പാടിയിലും സമീപപ്രദേശങ്ങളിലും ഇവർ എംഡിഎംഐ വിൽപ്പന നടത്തിവരുന്നുന്നെന്ന വിവരം നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതിനെത്തുടർന്ന് ദിവസങ്ങളായി ഇവരെ രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു. ഞായറാഴ്ച ജില്ലയിൽ എത്തിയ ഇവരെ പോലീസ് സംഘം പാമ്പാടിയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.കൂട്ടുപ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും, ഇവരുമായി ബന്ധപ്പെട്ട പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രികരിച്ചു കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.പിടികൂടിയ ലഹരി മരുന്നും കാറും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


