ഗതാഗത മേഖലയില്‍ വിപ്ലവകര മാറ്റങ്ങൾ: ഡ്രൈവിംഗ് പരീക്ഷ കഴിഞ്ഞ് ഉടൻ ഡിജിറ്റൽ ലൈസൻസ്; വിഷൻ 2031 പ്രഖ്യാപിച്ച് മന്ത്രി ഗണേഷ് കുമാർ

തിരുവല്ല:വരുന്ന വർഷങ്ങളിൽ ഗതാഗത മേഖലയ്ക്ക് വിപ്ലവകരമായ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതായും ഡ്രൈവിംഗ് ലൈസൻസ് ഉടൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ വിഷൻ 2031 സെമിനാറിൽ പ്രഖ്യാപിച്ചു. തിരുവല്ല ബിലീവേഴ്സ് കൺവെൻഷൻ സെന്ററിൽ ഗതാഗത വകുപ്പ് വികസന ലക്ഷ്യങ്ങൾ അവതരിപ്പിച്ച സെമിനാറിൽ മന്ത്രി, “2031-ൽ ഗതാഗത വകുപ്പിന്റെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്നത് നിർണ്ണയിക്കുകയാണ് ഈ സെമിനാർ,” എന്നും പറഞ്ഞു.

Advertisements

വരുന്ന ഡിസംബറിൽ ആറുവരി ദേശീയ പാത പൂർത്തീകരിക്കുമെന്നും ഗതാഗത രംഗത്ത് വൻ മാറ്റം ഉണ്ടാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്ര ഉറപ്പാക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും, ഡ്രൈവിംഗ് പരീക്ഷ വിജയിച്ചവർക്ക് പരീക്ഷ കഴിഞ്ഞ ഉടൻ ഡിജിറ്റൽ ലൈസൻസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.അധികാരം നേടിയ ഉദ്യോഗസ്ഥർക്കെല്ലാം ടാബ് ലഭ്യമാക്കുന്നതോടെ ഓഫീസ് കാലതാമസം ഒഴിവാക്കുമെന്നും, സാമൂഹിക മാറ്റങ്ങൾ ഉൾപ്പെടുത്തി വകുപ്പ് മുന്നോട്ട് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡപകടങ്ങളുടെ എണ്ണം വർധിച്ചിട്ടും മരണനിരക്ക് കഴിഞ്ഞ വർഷത്തേക്കാൾ 278 കുറഞ്ഞതായി മന്ത്രി അറിയിച്ചു. എറണാകുളം വൈറ്റിലയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഒന്നര കോടി രൂപ അനുവദിച്ചതായും, ഹൈക്കോടതി നിർദ്ദേശത്തെ അനുസരിച്ച് എയർ ഹോൺ അഴിച്ചുമാറ്റൽ നടപ്പിലാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.വകുപ്പിന്റെ കഴിഞ്ഞ പത്ത് വർഷത്തെ നേട്ടങ്ങൾ സ്പെഷ്യൽ സെക്രട്ടറി പി.ബി. നൂഹ് അവതരിപ്പിച്ചു. സെമിനാറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജോർജ് എബ്രഹാം, ഗതാഗത കമ്മീഷണർ നാഗരാജു ചകിലം, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, കെ.റ്റി.ഡി.എഫ്.സി. മാനേജിംഗ് ഡയറക്ടർ ആനി ജൂലാ തോമസ്, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ, കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ഡോ. പി.എസ്. പ്രമോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles