അധ്യാപികയുടെ മാനസിക പീഡനം സഹിക്കാനാകാതെ പതിനാലുകാരന്‍ ജീവനൊടുക്കി; പാലക്കാട് വിദ്യാർത്ഥിയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

പാലക്കാട്: പാലക്കാട് പല്ലന്‍ചാത്തന്നൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. കണ്ണാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ (14) ആണ് ജീവനൊടുക്കിയത്.കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. ക്ലാസിലെ അധ്യാപിക അര്‍ജുനെ നിരന്തരം മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു.ഇന്‍സ്റ്റഗ്രാമില്‍ കുട്ടികള്‍ തമ്മില്‍ മെസേജ് അയച്ചതിന് അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയതായി കുടുംബം പറയുന്നു. സൈബര്‍ സെല്ലില്‍ പരാതി നല്‍കുമെന്നും ജയിലിലിടുമെന്നും അധ്യാപിക അര്‍ജുനെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപികക്കെതിരെ കുഴല്‍മന്ദം പോലീസില്‍ പരാതി നല്‍കുമെന്നും കുടുംബം അറിയിച്ചു. അതേസമയം ഈ ആരോപണം സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചു.

Advertisements

Hot Topics

Related Articles