ഭരണകൈമാറ്റം വരെ യുഎസ് നിയന്ത്രണം:വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കും’; ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി യു എസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്

ന്യൂഡൽഹി:വെനസ്വേലയെ ഇനി അമേരിക്ക ഭരിക്കുമെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മികച്ച ഭരണം എന്താണെന്ന് വെനസ്വേല ജനതയ്ക്ക് മനസിലാക്കി കൊടുക്കുകയെന്നതാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ട്രംപ് അവകാശപ്പെട്ടു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത നീക്കമാണ് അമേരിക്ക നടത്തിയതെന്നും, ശരിയായ ഭരണകൈമാറ്റം നടക്കുന്നത് വരെ വെനസ്വേല യുഎസ് ഭരണത്തിൽ തുടരുമെന്നും ട്രംപ് പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രിയിലാണ് വെനസ്വേലയിൽ പ്രത്യേക സൈനിക നടപടി ആരംഭിച്ചത്.

Advertisements

വ്യോമസേനയും നാവികസേനയും ചേർന്ന് നടത്തിയ നീക്കം വിജയകരമായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. വെനസ്വേലയ്ക്ക് സമാധാനമാണ് ആവശ്യമായതെന്നും അദ്ദേഹം പറഞ്ഞു.വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയും ഭാര്യയും അമേരിക്കയിൽ വിചാരണ നേരിടേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. മഡുറോ ഒരു ക്രിമിനൽ സംഘത്തിന്റെ പ്രതിനിധിയാണെന്നും, അദ്ദേഹത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് ലക്ഷ്യമെന്നും ട്രംപ് ആരോപിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഡുറോ ലഹരി സംഘങ്ങൾക്ക് ഉൾപ്പെടെ സഹായം നൽകുന്നുണ്ടെന്നും, ആവശ്യമെങ്കിൽ വെനസ്വേലയിൽ രണ്ടാമത്തെ വലിയ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. കൂടാതെ, അമേരിക്കൻ എണ്ണക്കമ്പനികളും ഊർജ പദ്ധതികളും വെനസ്വേലിൽ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.മഡുറോ നടത്തിയതായി ആരോപിക്കുന്ന കുറ്റകൃത്യങ്ങൾക്ക് ശക്തമായ തെളിവുകൾ അമേരിക്കൻ കോടതികളിലുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

Hot Topics

Related Articles