ബംഗളൂരുവിൽ വാടകമുറിയില്‍ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയില്‍; മലയാളിയായ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസ്

ബംഗളൂർ: വാടകമുറിയില്‍ കോളേജ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മലയാളിയായ സീനിയർ വിദ്യാർഥിയുടെ പേരില്‍ കേസെടുത്തു. ബംഗളൂരുവിലെ കാടുസോനപ്പഹള്ളിയിലെ സ്വകാര്യ കോളേജില്‍ ബിബിഎ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന കുടക് സ്വദേശിനി സനാ പർവീണാണ് (19) ജീവനൊടുക്കിയത്.തൃശ്ശൂർ ചാവക്കാട് സ്വദേശി റിഫാസിന്റെ പേരിലാണ് ആത്മഹത്യപ്രേരണാ കുറ്റത്തിന് കേസെടുത്തത്. സനയുമായി സൗഹൃദം പുലർത്തിയ റിഫാസ് സ്വർണാഭരണങ്ങള്‍ തട്ടിയെടുത്തെന്നും കൂടുതല്‍ പണം ചോദിച്ചു ശല്യപ്പെടുത്തിയെന്നും സനയുടെ കുടുംബം ആരോപിച്ചു. സനയുടെ പിതാവ് അബ്ദുള്‍ നസീർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് റിഫാസിന്റെ പേരില്‍ കേസെടുത്തത്.സനയും മറ്റ് മൂന്ന് വിദ്യാർഥിനികളും ഒരു വാടകമുറിയിലാണ് താമസിച്ചിരുന്നത്. ഇതില്‍ ഒരാള്‍ കഴിഞ്ഞദിവസം നാട്ടില്‍ പോയിരുന്നു. മറ്റ് രണ്ടുപേരും വെള്ളിയാഴ്ച കോളേജില്‍ പോയെങ്കിലും തലവേദനയാണെന്നു പറഞ്ഞ്‌ സന അവധിയെടുത്തു.

Advertisements

രാവിലെ പത്തോടെ റിഫാസ് വാടകമുറിയുടെ ഉടമയെ ഫോണില്‍ വിളിച്ച്‌ സന ആത്മഹത്യ ചെയ്യാൻ പോകുന്നെന്ന് പറഞ്ഞു.ഇവർ അടുത്ത കെട്ടിടത്തില്‍ താമസിക്കുന്ന ചിലർക്ക് ഒപ്പമെത്തി മുറി തുറന്നുനോക്കിയപ്പോഴാണ് സനയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താൻ ജീവനൊടുക്കാൻ പോകുകയാണെന്നറിയിച്ച്‌ റിഫാസിന് സന ഫോണില്‍ സന്ദേശം അയച്ചിരുന്നെന്ന്‌ സഹപാഠികള്‍ പറഞ്ഞു. തുടർന്നാണ് റിഫാസ് കെട്ടിടം ഉടമയെ വിളിച്ചുപറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സനയില്‍നിന്ന് സ്വർണമാല, മോതിരം അടക്കമുള്ള ആഭരണങ്ങള്‍ വാങ്ങിയ റിഫാസ് പണമാവശ്യപ്പെട്ട് ശല്യം തുടർന്നെന്നാണ് കുടുംബം പറയുന്നത്. നേരത്തേ ഇതറിയാൻ സാധിച്ചില്ലെന്നും ഇപ്പോള്‍ സഹപാഠികളില്‍ നിന്നാണ് ഈ വിവരങ്ങള്‍ അറിഞ്ഞതെന്നും സനയുടെ പിതാവ് പറഞ്ഞു. എസ്‌വൈഎഫ് സാന്ത്വനം, ബംഗളൂരു കേളി അസോസിയേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ മൃതദേഹം കുടകിലേക്ക് എത്തിക്കുന്നതിന് മേല്‍നടപടികളെടുത്തു. പിന്നീട് അവിടെ സംസ്കാര ചടങ്ങ് നടത്തി.

Hot Topics

Related Articles