വെസ്റ്റ് ഉപജില്ല ശാസ്ത്രമേള ;കാരാപ്പുഴ എൻഎസ്എസ് എച്ച്എസ്എസിന് അഭിമാനനേട്ടം

കോട്ടയം :വെസ്റ്റ് ഉപജില്ലാ ശാസ്ത്രമേളയിൽ എൻ.എസ്.എസ് എച്ച്.‌എസ്.‌എസ് കാരാപ്പുഴ സ്കൂളിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി. വർക്ക് എക്സ്പീരിയൻസ് മേളയിൽ യുപി വിഭാഗത്തിലെ ബെഡ്സ് വർക്കിൽ ആസിയ മോൾ വി.എൻ എ ഗ്രേഡ് കരസ്ഥമാക്കി. അതേ വിഭാഗത്തിലെ ഫാബ്രിക് പെയിന്റിംഗിൽ ശരൺ എസ് എ ഗ്രേഡ് സ്വന്തമാക്കി. ഹൈസ്കൂൾ വിഭാഗത്തിലെ വെജിറ്റബിൾ പെയിന്റിംഗിൽ അഭിനവ് കൃഷ്ണ എ ഗ്രേഡ് നേടി സ്കൂളിന് അഭിമാനമായി.

Advertisements

Hot Topics

Related Articles