മതത്തിനും ജാതിക്കുമപ്പുറത്തേക്ക് വ്യാപിച്ച ആശയങ്ങൾ: ശ്രീനാരായണ ഗുരുവിന്റെ ശതാബ്ദി ആചരണം; രാഷ്ട്രപതി ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്ത് പ്രണാമം അർപ്പിച്ചു

വർക്കല :ശ്രീനാരായണ ഗുരുദേവ മഹാസമാധിയുടെ ശതാബ്ദി ആചരണം രാഷ്ട്രപതി ദ്രൗപദി മുർമു വർക്കല ശിവഗിരിയിൽ ഉദ്ഘാടനം ചെയ്തു. മഹാസമാധിയിൽ രാജ്യാപതി പ്രണാമം അർപ്പിച്ചു. ഗവർണർ അരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, ധർമസംഘം പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അവഗണിക്കപ്പെട്ട സമൂഹങ്ങളുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച മഹനീയ വ്യക്തിത്വമായിരുന്നു ശ്രീനാരായണ ഗുരുവെന്ന് രാഷ്ട്രപതി തീർഥാടനം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പറഞ്ഞു. ഗുരുവിന്റെ ആശയങ്ങൾ മതത്തിനും ജാതിക്കുമപ്പുറത്തേക്ക് വ്യാപിച്ചവയാണെന്നും വിദ്യാഭ്യാസവും സഹാനുഭൂതിയും കൊണ്ടുമാത്രമേ സമൂഹം പ്രബുദ്ധമാകൂ എന്ന് അദ്ദേഹം സ്മരിപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

Advertisements

സ്വയശുദ്ധീകരണം, ലാളിത്യം, സാർവലൗകിക സ്നേഹം എന്നീ മൂല്യങ്ങളാണ് ഗുരു മുന്നോട്ട് വെച്ചതെന്നും, ആ ആശയങ്ങൾ ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യത്തിലും അത്യന്തം പ്രസക്തമാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി. മനുഷ്യകുലം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾക്ക് പരിഹാരം ഗുരുവിന്റെ ഉപദേശങ്ങളിലൂടെ കണ്ടെത്താമെന്നും അവർ അഭിപ്രായപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ തിരുവനന്തപുരം നിന്നുള്ള ഹെലികോപ്റ്റർ യാത്രയായി രാഷ്ട്രപതി പാപനാശം ഹെലിപ്പാഡിൽ ഇറങ്ങി ശിവഗിരിയിലേക്കു പോയി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റിന്റെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, വി. എൻ. വാസവൻ, എംപി അടൂർ പ്രകാശ്, എംഎൽഎ വി. ജോയി, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Hot Topics

Related Articles