ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകളുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ പാകിസ്ഥാനിലേക്ക് ചോർന്ന സംഭവത്തിൽ കൊച്ചിൻ ഷിപ്പ്യാർഡുമായി ബന്ധപ്പെട്ട രണ്ട് തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സുൽത്താൻപുർ സ്വദേശികളായ രോഹിത് (29), സാന്ത്രി (37) എന്നിവരാണ് ഉഡുപ്പിയിൽ പിടിയിലായത്.മാൽപെ-ഉഡുപ്പി ഷിപ്പ്യാർഡ് സിഇഒ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മാൽപെ പോലീസ് അറസ്റ്റ് നടത്തിയത്.
രഹസ്യവിവര ചോർച്ച രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്ന സംഭവമാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.മെസ്സേഴ്സ് സുഷ്മ മറൈൻ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരനായ രോഹിത് മുമ്പ് കൊച്ചിൻ ഷിപ്പ്യാർഡിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്നു. കമ്പനിയുടെ മാൽപെ-ഉഡുപ്പി യൂണിറ്റിലേക്കുള്ള സ്ഥലംമാറ്റത്തിന് ശേഷം പോലും രോഹിത് നാവികസേനയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും പാകിസ്ഥാനിലേക്ക് വാട്സാപ്പ് വഴി അയക്കുകയും ചെയ്തതായി അന്വേഷണം കണ്ടെത്തി.കൊച്ചിയിൽ സഹപ്രവർത്തകനായിരുന്ന സാന്ത്രിയുടെ സഹായത്തോടെയാണ് രോഹിത് രഹസ്യവിവരങ്ങൾ ചോർന്നതെന്നാണ് പോലീസ് വിവരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലഭ്യമായ വിവരങ്ങൾക്കായി പ്രതികൾ പണവും സ്വീകരിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.പ്രതികളെ ഡിസംബർ 3 വരെ റിമാൻഡിൽ പാർപ്പിച്ചിരിക്കുകയാണ്. സംഭവം സംബന്ധിച്ച് കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് പരിശോധന തുടരുകയാണ്.


