ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാജ്യ താല്പര്യങ്ങള്ക്കായി എല്ലാ രാഷ്ട്രീയകക്ഷികളുമൊത്ത് സഹകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ന്യൂയോര്‍ക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട സൊഹറാന്‍ മംദാനിയെയും കണ്ടുമുട്ടിയപ്പോള്‍ എടുത്ത ചിത്രങ്ങള്‍ എക്സ് (മുന്‍ ട്വിറ്റര്‍) വഴി പങ്കുവയ്ക്കുമ്പോഴാണ് തരൂര്‍ ഈ സന്ദേശം നല്‍കിയത്.”ജനാധിപത്യം ഇങ്ങനെയായിരിക്കണം. തിരഞ്ഞെടുപ്പുകളില്‍ ആവേശത്തോടെ നിങ്ങളുടെ കാഴ്ചപ്പാടിന് വേണ്ടി പോരാടുക, പക്ഷേ അത് കഴിഞ്ഞാല്‍ രാജ്യത്തിന്റെ പൊതു താല്പര്യങ്ങള്ക്കായി സഹകരിച്ച് മുന്നോട്ട് പോകുക.
ഇന്ത്യയില്‍ ഇത്തരമൊരു സാഹചര്യം ഉണ്ടാകണം, അത് സാദ്ധ്യമാക്കാന്‍ എന്റെ ഭാഗം ചെയ്യാന്‍ ശ്രമിക്കുന്നു,” തരൂര്‍ കുറിച്ചു.തരൂരിന്റെ ഈ കുറിപ്പ് കോണ്‍ഗ്രസിനോട് ഒളിയമ്ബാണെന്ന വിലയിരുത്തലുകളാണ് രാഷ്ട്രീയവൃത്തങ്ങളിലുണ്ടായത്. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അദ്ദേഹത്തിന്റെ പ്രസംഗശൈലിയേയും പ്രശംസിച്ച് തരൂര്‍ രംഗത്തെത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാംനാഥ് ഗോയങ്കാ പരമ്പരയിലെ മോദിയുടെ പ്രസംഗം തനിക്ക് ഒരു സാംസ്കാരിക ആഹ്വാനമായും സാമ്പത്തികമായി ഉറച്ച നിലപാട് പ്രകടിപ്പിക്കുന്നതായും തോന്നിയെന്ന് തരൂര്‍ വ്യക്തമാക്കിയിരുന്നു.മോദി സര്‍ക്കാര്‍ ‘ഓപ്പറേഷന് സിന്ദൂര്‍’ പ്രതിനിധി സംഘത്തെ നയിക്കാന്‍ തരൂരിനെ വിദേശത്തേക്ക് നിയോഗിച്ചത് കോണ്‍ഗ്രസിനും തരൂരും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചതായി രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.


