തിരുവനന്തപുരം:കനത്ത മഴയെ തുടർന്നുള്ള ജലനിരപ്പ് വർധനയെ തുടർന്ന് നെയ്യാർ, പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ വീണ്ടും ഉയർത്തി. നെയ്യാർ ഡാമിൽ നാല് ഷട്ടറുകളും 20 സെന്റീമീറ്റർ കൂടി ഉയർത്തിയതോടെ രണ്ടുഘട്ടങ്ങളിലായി ആകെ 160 സെന്റീമീറ്റർ ഷട്ടറുകൾ ഉയർത്തിയതായി അധികൃതർ അറിയിച്ചു.ജലനിരപ്പ് വർധിച്ചതിനെ തുടര്‍ന്ന് പേപ്പാറ ഡാമിന്റെ ഒന്നാം മുതൽ നാലാം വരെ ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം, ആകെ 40 സെന്റീമീറ്റർ വരെ തുറന്നു.
അതേസമയം, അരുവിക്കര ഡാമിലെ ഒന്നാം മുതൽ അഞ്ചാം വരെ ഷട്ടറുകൾ മുൻപ് തുറന്ന 100 സെന്റീമീറ്റർ ഉൾപ്പെടെ ആകെ 150 സെന്റീമീറ്റർ വരെ തുറന്നിട്ടുണ്ട്.ഡാമുകളുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഴ തുടരുന്ന സാഹചര്യത്തിൽ അധിക നീരൊഴുക്ക് ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നും അധികൃതർ മുന്നറിയിപ്പ് നൽകി.


