ആറ്റിങ്ങൽ: ഒൻപതാം ക്ലാസുകാരിയായ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 26 കാരന് 30 വർഷം കഠിനതടവും 5.75 ലക്ഷം രൂപ പിഴയും വിധിച്ച് ആറ്റിങ്ങൽ അതിവേഗ സ്പെഷ്യൽ കോടതി (പോക്സോ) ശിക്ഷ വിധിച്ചു.ചിറയിൻകീഴ് ശാർക്കര സ്വദേശിയായ സുജിത് (26) നെയാണ് ജഡ്ജി സി. ആർ. ബിജു കുമാർ ശിക്ഷിച്ചത്.ഇൻസ്റ്റാഗ്രാം ചാറ്റിലൂടെയാണ് പ്രതിയും വിദ്യാർത്ഥിനിയും പരിചയപ്പെട്ടത്. പിന്നീട് പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തിയപ്പോൾ, മാതാവിനെ ഉറക്കഗുളിക നൽകി മയക്കിയശേഷം കുട്ടിയെ ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.
സംഭവത്തിന് ശേഷം വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയെ വർക്കലയിലെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി പലതവണയും പീഡിപ്പിച്ചു.പിന്നീട് വിദ്യാർത്ഥിനിയുടെ ഫോൺ ബന്ധു പരിശോധിക്കുന്നതിനിടെ ഇരുവരുടെയും ബന്ധം പുറത്തറിഞ്ഞതോടെയാണ് സംഭവം വെളിച്ചത്തായത്. ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ചിറയിൻകീഴ് പൊലീസ് അന്വേഷണം ആരംഭിച്ചു.2022-ൽ ചിറയിൻകീഴ് എസ്‌എച്ച്‌ഒ ജി.ബി. മുകേഷ് ആണ് കേസ് അന്വേഷിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പിഴയായി ഈടാക്കുന്ന 5.75 ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകാനും, പിഴ അടച്ചില്ലെങ്കിൽ കൂടുതൽ 23 മാസം തടവ് അനുഭവിക്കണമെന്നുമാണ് വിധി.


