ന്യൂഡൽഹി: ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും അതിന് ഭരണഘടനയുടെ അംഗീകാരത്തിന്റെ ആവശ്യമില്ലെന്നും ആർഎസ്എസ് തലവൻ മോഹൻ ഭഗവത്.അതാണ് സത്യം, രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെയും പൂർവ്വികരുടെ മഹത്വത്തെയും ആളുകള്‍ ആഘോഷിക്കുന്നിടത്തോളം കാലം രാജ്യം ഒരു ഹിന്ദു രാഷ്ട്രമായി തുടരും’. – മോഹന്‍ ഭഗവത് പറഞ്ഞു.ഞായറാഴ്ച കൊല്‍ക്കത്തയില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ സൂര്യൻ കിഴക്കുദിക്കുന്നു. ഇത് എന്നു മുതലാണ് സംഭവിക്കുന്നതെന്ന് നമുക്കറിയില്ല. അതിനും നമുക്ക് ഭരണഘടനാപരമായ അംഗീകാരം വേണമോ? ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയെ മാതൃഭൂമിയായി കാണുന്ന, ഇന്ത്യൻ സംസ്കാരത്തെ വിലമതിക്കുന്ന, ഇന്ത്യൻ പൂർവ്വികരുടെ മഹത്വത്തില്‍ വിശ്വസിക്കുകയും അതിനെ വിലമതിക്കുകയും ചെയ്യുന്ന ഒരൊറ്റയാള്‍ ഹിന്ദുസ്ഥാന്റെ മണ്ണില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണ്.’- മോഹൻ ഭഗവത് പറഞ്ഞു.
പാർലമെന്റ് ഭരണഘടന ഭേദഗതിയിലൂടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുമോ ഇല്ലയോ എന്ന് ഞങ്ങള്‍ പരിഗണിക്കുന്നില്ല. പാർലമെന്റ് എപ്പോഴെങ്കിലും ഭരണഘടന ഭേദഗതി ചെയ്യാനും ആ വാക്ക് കൂട്ടിച്ചേർക്കാൻ തീരുമാനിച്ചാലോ ഇല്ലെങ്കിലും കുഴപ്പമില്ല. ഞങ്ങള്‍ ആ വാക്കിനെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല, കാരണം ഞങ്ങള്‍ ഹിന്ദുക്കളാണ്, ഞങ്ങളുടെ രാഷ്ട്രം ഒരു ഹിന്ദു രാഷ്ട്രമാണ്. അതാണ് സത്യം. ജനനത്തെ അടിസ്ഥാനമാക്കിയുള്ള ജാതി സമ്ബ്രദായം ഹിന്ദുത്വയുടെ മുഖമുദ്രയല്ല,’ മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.’ ഞങ്ങള്‍ മുസ്ലിം വിരുദ്ധരാണെന്നൊരു തെറ്റിദ്ധാരണ പലർക്കുമുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, ആർഎസ്എസിന്റെ പ്രവർത്തനം സുതാര്യമാണ്. നിങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും വന്ന് നേരിട്ട് കാണാൻ സാധിക്കും. അങ്ങനെ എന്തെങ്കിലും നിങ്ങള്‍ കണ്ടാല്‍ നിങ്ങളുടെ കാഴ്ചപ്പാട് തുടരുക, മറിച്ചാണെങ്കില്‍ കാഴ്ചപ്പാട് മാറ്റുക എന്നും മോഹൻ ഭഗവത് പറഞ്ഞു.


