രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ലൈംഗിക പീഡന പരാതി:ശരീരമാസകലം മുറിവേൽപ്പിച്ച് ക്രൂരപീഡനം; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാം അതിജീവിതയുടെ മൊഴി കോടതിയിൽ സമർപ്പിച്ചു

പാലക്കാട്‌:യുവതിയെ അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണവുമായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സമർപ്പിച്ച രണ്ടാമത്തെ കേസിൽ അതിജീവിതയുടെ വിശദമായ മൊഴി കോടതിയിൽ എത്തി. ശരീരമാസകലം മുറിവേൽപ്പിച്ച ക്രൂരമായ പീഡനത്തിനിരയായതാണെന്നും, രാഹുൽ തുടർച്ചയായി ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നതായും യുവതി മൊഴിയിൽ പറയുന്നു.യുവതിയുടെ മൊഴി പ്രകാരം, ‘എനിക്ക് നിന്നെ ബലാൽസംഗം ചെയ്യണം’ എന്ന വാക്കുകൾ ആവർത്തിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ ആക്രമണം.

Advertisements

പാനിക് അറ്റാക് ഉണ്ടായിട്ടും പീഡനം നിർത്താതെ തുടരുകയായിരുന്നുവെന്നും അവർ പറയുന്നു. കേരളത്തിന് പുറത്തുവച്ചാണ് പൊലീസ് മൊഴിയെടുത്തത്.വിവാഹവാഗ്ദാനം നൽകി ബന്ധം സ്ഥാപിച്ചതാണെന്നും പിന്നീട് വാഗ്ദാനം പിൻവലിച്ചതായും യുവതി മൊഴിയിൽ വ്യക്തമാക്കി. ഇൻസ്റ്റഗ്രാം മുഖേന ആരംഭിച്ച സൗഹൃദമാണ് പിന്നീട് ഫോൺ സംഭാഷണങ്ങളിലേക്കും അവിടെ നിന്ന് വിവാഹ വാഗ്ദാനത്തിലേക്കുമെത്തിയത്. തുടർന്ന് രാഹുലിന്റെ ബന്ധുക്കൾ കുടുംബവീട്ടിൽ വിവാഹാലോചനയ്ക്കായി എത്തുകയും, യൂത്ത് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതോടെ കുടുംബത്തിന്റെ സമ്മതവും ലഭിക്കുകയും ചെയ്തതായി യുവതി ആരോപിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അവധിക്ക് നാട്ടിലെത്തിയപ്പോൾ രാഹുൽ വിവാഹ വാഗ്ദാനം ഉറപ്പു നൽകിയും വിശ്വാസം ഉണ്ടാക്കിയും, ഒരു കാറിൽ കയറ്റി ഹോംസ്റ്റേയിൽ കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനത്തിന് ശേഷം വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് രാഹുൽ പറഞ്ഞുവെന്നും യുവതി കെപിസിസി പ്രസിഡന്റിന് അയച്ച ഇമെയിലിലും ഇത് വ്യക്തമാക്കിയിരുന്നു.പീഡനവുമായി ബന്ധപ്പെട്ട രേഖാമൂലം പരാതി പൊലീസിന് നൽകുമെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്. സംഭവം പുറത്തുകൊണ്ടുവരാനും കേസ് മുന്നോട്ട് നടത്താനും ഭയമുണ്ടെന്ന് മൊഴിയിൽ അവർ പറയുന്നു.

Hot Topics

Related Articles