നെഹ്‌റു ജിന്നയെ പിന്തുടർന്ന് വന്ദേമാതരം ഗാനത്തെ എതിർത്തുവെന്ന് മോദി:1937ലെ കോൺഗ്രസ് തീരുമാനം ഭിന്നത വിതച്ചുവെന്ന് പ്രധാന മന്ത്രി;ലോക്‌സഭ ചർച്ചയിൽ മോദിയുടെ വിമർശന വിവാദമാകുന്നു

ന്യൂഡൽഹി:വന്ദേമാതരം ഗാനത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോക്‌സഭയിൽ സംഘടിപ്പിച്ച പ്രത്യേക ചർച്ച ഉദ്ഘാടനം ചെയ്തുകൊണ്ട്, ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ‘വന്ദേമാതരം’ എതിർപ്പിന് പിന്നിൽ മുഹമ്മദ് അലി ജിന്നയുടെ സ്വാധീനമാണ് പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സമ്മേളനത്തിന് പത്ത് മണിക്കൂർ സമയം അനുവദിച്ചു.1937ൽ കോൺഗ്രസ് വന്ദേമാതരത്തിന്റെ പ്രധാന വരികൾ നീക്കം ചെയ്തതിലൂടെ ഭിന്നതയുടെ വിത്തുകൾ വിതച്ചുവെന്ന് മോദി ആരോപിച്ചു.

Advertisements

“1905-ൽ വന്ദേമാതരം മഹാത്മാ ഗാന്ധി ദേശീയഗാനമായി കരുതിയിരുന്നു. അതിന്റെ ആത്മാവ് ശ്രേഷ്ഠമായിരുന്നു. പക്ഷേ, ജവഹർലാൽ നെഹ്‌റു, മുഹമ്മദ് അലി ജിന്നയെ പിന്തുടർന്ന്, ‘മുസ്ലീങ്ങളെ അലോസരപ്പെടുത്തും’ എന്ന പേരിൽ വന്ദേമാതരത്തെ എതിർത്തു,” മോദി പറഞ്ഞു.ബങ്കിംചന്ദ്ര സൃഷ്ടിച്ച ഈ ഗാനം ബംഗാളിന്റെ മണ്ണിൽ നിന്നും ഉയർന്നുവന്ന മഹത്തായ വികാരമാണെന്നും അതിന്റെ ശക്തി ബ്രിട്ടീഷുകാരെ പോലും ഭയപ്പെടുത്തുമെന്നും മോദി ചൂണ്ടിക്കാട്ടി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വന്ദേമാതരം ആലപിക്കാനും അച്ചടിക്കാനും മാത്രമല്ല, “വന്ദേമാതരം” എന്ന വാക്ക് പോലും ഉച്ചരിക്കുന്നത് ശിക്ഷാർഹമായിരുന്നുവെന്ന ചരിത്രസത്യവും അദ്ദേഹം ഓർമിപ്പിച്ചു.“വന്ദേമാതരം 100 വർഷം പൂർത്തിയാക്കിയപ്പോൾ രാജ്യം അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടത്തിലൂടെയാണ് കടന്നുപോയത്. എന്നാൽ ഇന്ന്, 150-ാം വാർഷികത്തിൽ, 1947-ൽ നമുക്ക് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഈ പാട്ടിന്റെ മഹത്വം പുനഃസ്ഥാപിക്കാനുള്ള നല്ല അവസരമാണ്,” മോദി പറഞ്ഞു.ചർച്ചയിൽ തുടര്‍ന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അനുരാഗ് താക്കൂറും സർക്കാരിൻറെ ഔദ്യോഗിക നിലപാട് അവതരിപ്പിക്കും.

Hot Topics

Related Articles