തീർഥാടകരുടെ തിരക്കേറുന്നു:ശബരിമലയിൽ നാളെ പന്ത്രണ്ട് വിളക്ക്;ഉച്ചയ്ക്ക് എത്തുന്നവർക്ക് അങ്കിചാർത്തിയ അയ്യനെ കണ്ട് ദർശനം

പത്തനംതിട്ട: ശബരിമല അയ്യപ്പ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക്. ഉച്ചയ്ക്കു വഴിപാടായി അങ്കി ചാർത്തും. ഉച്ചപ്പൂജയ്ക്ക് എത്തുന്ന തീർഥാടകർക്ക് അങ്കി ചാർത്തിയ അയ്യപ്പ സ്വരൂപം ദർശിക്കാനുള്ള ഭാഗ്യം ലഭിക്കും. വൈകുന്നേരം ദീപാരാധനയ്ക്ക് ശേഷം മനോഹരമായ പുഷ്പാഭിഷേകവും നടക്കും.ഇന്നലെ ശബരിമലയിൽ തീർഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. പതിനെട്ടാംപടി കയറാൻ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നു. പുലർച്ചെ നട തുറന്നയുടൻ മരക്കൂട്ടം വരെ ക്യൂനിലയുണ്ടായിരുന്നുവെങ്കിലും ഉച്ചയോടെ അത് ഫോറസ്‌റ്റ് ഓഫീസ് പടിവരെ കുറയുകയായിരുന്നു. എങ്കിലും ഉച്ചയ്ക്ക് ശേഷം തിരക്ക് വീണ്ടും വർധിച്ചു.

Advertisements

മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 5,767 തീർഥാടകർ ശബരിമലയിൽ മലകയറി എത്തിയിട്ടുണ്ട്. ഇതിൽ 4,585 പേർ സ്പോട് ബുക്കിങ് മുഖേനയാണ് ദർശനത്തിന് എത്തിയതെന്നും അധികൃതർ അറിയിച്ചു. സന്ധ്യയോടെയേറെ ആളുകൾ എത്തിയതോടെ പതിനെട്ടാംപടി കയറാനുള്ള നിര ശരംകുത്തിവരെ നീണ്ടു.സ്പോട് ബുക്കിങ് പ്രതിദിനമായി 5,000 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയതോടെ നിരവധി തീർഥാടകർ പ്രതിസന്ധിയിലായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇരുമുടിക്കെട്ടുമായി നിലയ്ക്കലിൽ എത്തിയ തീർഥാടകർക്ക് സ്പോട് ബുക്കിങ് ലഭിക്കാൻ രണ്ട് ദിവസത്തിലധികം കാത്തിരിക്കേണ്ടി വന്ന അനുഭവങ്ങളും പങ്കുവെച്ചു.

Hot Topics

Related Articles