ഇടുക്കി:കാമുകനുമായി പിണങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. കാളിയാർ പാലത്തിൽ നിന്നാണ് യുവതി വെള്ളിയാഴ്ച രാത്രി 11.30ഓടെ പുഴയിലേക്ക് ചാടിയത്.കുമളി സ്വദേശിനിയായ 26-കാരിയാണ് ആത്മഹത്യശ്രമം നടത്തിയത്. വണ്ണപ്പുറം മുട്ടുകണ്ടത്ത് നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു യുവതി. ചടങ്ങിന് ശേഷം കാറോടിച്ച് കാളിയാർ പാലത്തിലെത്തിയ യുവതി, വാഹനം പാലത്തിൽ നിർത്തി പുറത്തിറങ്ങി പുഴയിലേക്ക് ചാടുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരൻ ഉടൻ കാളിയാർ പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് എസ്‌ഐ സജി പി. ജോൺ, എഎസ്‌ഐ ഷൈലജ, എസ്‌സിപിഒ ജയേഷ് എന്നിവരും നാട്ടുകാരനായ യുവാവും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി യുവതിയെ സുരക്ഷിതമായി കരയിലേയ്ക്ക് എത്തിച്ചു.കാമുകനുമായുണ്ടായ പിണക്കമാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണമായതെന്ന് പൊലീസ് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുഴയിൽ പുല്ലിൽ പിടിച്ചുകിടന്നതിനാലാണ് യുവതി മുങ്ങിപ്പോകാതിരുന്നതെന്നും, സ്ഥലത്ത് ശക്തമായ വെള്ളപ്രവാഹമുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.


